മാള: സംസ്ഥാന സഹോദയ കലോത്സവത്തിന്റെയും മാള ഉപജില്ലാ കലോത്സവത്തിന്റെയും ഭാഗമായി ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള വിവിധ പഞ്ചായത്തുകളിൽ ആരോഗ്യവകുപ്പും പഞ്ചായത്ത് ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തി.
വിവിധ ഭക്ഷണശാലകളിൽ നിന്ന് കുടിവെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. 33 സ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ കാക്കനാട് റീജിയണൽ അനലിറ്റിക്കൽ ലാബിൽ പരിശോധനയ്ക്ക് അയച്ചു. കുടുംബാരോഗ്യ കേന്ദ്രം കുഴൂർ ഹെൽത്ത് ഇൻസ്‌പെക്ടർ യു.ഒ.ജോബി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അമൽ ആന്റണി, കുടുംബാരോഗ്യകേന്ദ്രം പൊയ്യ ഹെൽത്ത് ഇൻസ്‌പെക്ടർ ഇൻ ചാർജ് ടി.വി.ജിജു, ജൂനിയർ ഇൻസ്‌പെക്ടർമാരായ എം.എസ്.അഞ്ചുമോൾ, സി.ശ്രീജ ജോഷി, സി.കെ.ഷിബു, പി.മഞ്ജിത്ത്, സിജി ജോസഫ്, പി.എം.ആതിര, പി.ആർ.ജിനേഷ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |