SignIn
Kerala Kaumudi Online
Sunday, 08 November 2026 4.39 AM IST

കലോത്സവത്തിനൊരുങ്ങി മാള ഹോളിഗ്രേസ് ക്യാമ്പസ്

mala-state-kalolsavam
സംസ്ഥാന സഹോദയ കലോത്സവത്തിൻ്റെ വരവറിയിച്ച് വിജയകിരീടവും മത്സര ട്രോഫികളും പ്രദർശിപ്പിച്ചു കൊണ്ടുള്ള 'നഗരി കാണിക്കൽ' ഘോഷയാത്ര മാള ഹോളി ഗ്രേസ് അക്കാദമി സിബിഎസ്ഇ സ്കൂളിൽ നിന്ന് ആരംഭിച്ചപ്പോൾ.

മാള : ഹോളി ഗ്രേസ് അക്കാഡമിയിൽ 12 മുതൽ 15 വരെ നടക്കുന്ന സഹോദയ സംസ്ഥാന കലോത്സവത്തിന്റെ ഭാഗമായി വിജയകിരീടവും മത്സര ട്രോഫികളും വഹിച്ചുകൊണ്ടുള്ള 'നഗരികാണിക്കൽ' വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. രണ്ടാം തവണയാണ് ഹോളി ഗ്രേസ് അക്കാഡമി സംസ്ഥാന സഹോദയ കലോത്സവത്തിന് വേദിയാകുന്നത്. ക്യാമ്പസിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കൊടുങ്ങല്ലൂർ, മാള, അന്നമനട എന്നീ പ്രധാന കേന്ദ്രങ്ങളിലൂടെ കടന്നുപോയി. സംസ്ഥാനത്തെ 1400ഓളം സ്‌കൂളുകളിൽ നിന്നായി പതിനായിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. കലോത്സവത്തിനായി അവസാനഘട്ട ഒരുക്കത്തിലാണ് ഹോളി ഗ്രേസ് അക്കാഡമി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL