SignIn
Kerala Kaumudi Online
Monday, 28 September 2026 6.38 AM IST

മാളയിൽ നിന്ന് തൃശൂരിലേക്ക് കെ.എസ്.ആർ. ടി.സി ബസ്

തൃശൂർ: ലോക്ക് ഡൗൺ സാഹചര്യത്തിൽ മാളയിൽ നിന്ന് തൃശൂരിലേക്ക് സർക്കാർ ജീവനക്കാർക്കായി രണ്ട് കെ.എസ്.ആർ. ടി.സി ബസുകൾ സർവീസ് ആരംഭിച്ചു. രാവിലെ 8 ന് മെഡിക്കൽ കോളേജിലേക്കും 8.20 ന് അയ്യന്തോളിലേക്കുമായാണ് ബസുകൾ സർവീസ് നടത്തുന്നത്. തിങ്കളാഴ്ച മെഡിക്കൽ കോളേജിലേക്ക് 37 പേരും അയ്യന്തോളിലേക്ക് 33 പേരും യാത്ര ചെയ്തു.

വൈകിട്ട് അഞ്ചിന് ബസുകൾ മാളയിലേക്ക് ജോലിക്കാരെ തിരിച്ചുകൊണ്ടുപോയി. സാമൂഹിക അകലം പാലിച്ചും മാസ്‌കും സാനിറ്റൈസറും ഉപയോഗിച്ചുമാണ് ബസുകളിൽ യാത്രക്കാരെ അനുവദിക്കുന്നത്. രണ്ട് പേരുടെ സീറ്റിൽ ഒരാളും മൂന്നു പേരുടെ സീറ്റിൽ രണ്ടാളും എന്ന രീതിയിലാണ് യാത്രക്കാരെ കയറ്റുന്നതെന്ന് മാള ഡിപ്പോ അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ എ.ജെ സുനിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL