SignIn
Kerala Kaumudi Online
Friday, 18 September 2026 10.44 PM IST

351 പേർക്ക് കൊവിഡ്

covid

തൃശൂർ: 190 പേർ രോഗമുക്തരായ ദിനത്തിൽ ജില്ലയിൽ 351 പേർക്ക് കൂടി കൊവിഡ്. ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,709 ആണ്. തൃശൂർ സ്വദേശികളായ 50 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലുണ്ട്. ഇതുവരെ കൊവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8360 ആണ്. 5,566 പേർ രോഗമുക്തരായി. സമ്പർക്കം വഴി 346 പേർക്കാണ് രോഗബാധയുണ്ടായത്. ഇതിൽ ഏഴ് പേരുടെ രോഗ ഉറവിടം അറിയില്ല. 915 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9783 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.

ക്ലസ്റ്ററുകൾ

അമല ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ): 2

വൈമാൾ ക്ലസ്റ്റർ: 2

ആരോഗ്യ പ്രവർത്തകർ -11

മറ്റ് സമ്പർക്ക കേസുകൾ - 324

വിദേശത്തു നിന്ന് എത്തിയവർ- 1

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ - 4

പ്രത്യേക പരിരക്ഷ വേണ്ട വിഭാഗം

രോഗ ബാധിതരിൽ 60 വയസിന് മുകളിൽ

23 പുരുഷൻമാർ 18 സ്ത്രീകൾ

പത്ത് വയസിന് താഴെ

14 ആൺകുട്ടികൾ 9 പെൺകുട്ടികൾ

പു​തി​യ​ ​ക​ണ്ടെ​യ്ൻ​മെ​ന്റ് ​സോ​ണു​കൾ

തൃ​ശൂ​ർ​:​ ​ജി​ല്ല​യി​ലെ​ ​പു​തി​യ​ ​ക​ണ്ടെ​യ്‌​ൻ​മെ​ന്റ് ​സോ​ണു​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​കൊ​ടു​ങ്ങ​ല്ലൂ​ർ​ ​ഡി​വി​ഷ​ൻ​ 26​ ​(​വി.​പി​ ​തു​രു​ത്ത്),​ ​എ​റി​യാ​ട് ​വാ​ർ​ഡ് 1​ ​(​രാ​മ​ൻ​ ​റോ​ഡ് ​മു​ത​ൽ​ ​വാ​ർ​ഡ് 23​ ​തു​ട​ക്കം​ ​വ​രെ​യും​ ​കി​ഴ​ക്ക് ​മെ​ട്രോ​ ​സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ​വ​രെ​യും​),​ ​അ​ടാ​ട്ട് ​വാ​ർ​ഡ് 11​ ​(​പു​ത്തി​ശ്ശേ​രി​ ​റെ​ഡ്സ്റ്റാ​ർ​ ​സ്ട്രീ​റ്റ് ​തു​ട​ക്കം​ ​മു​ത​ൽ​ ​താ​ണി​ശ്ശേ​രി​ ​ച​ന്ദ്ര​ൻ​ ​വീ​ടു​വ​രെ​),​ ​എ​രു​മ​പ്പെ​ട്ടി​ ​വാ​ർ​ഡ് 18​ ​(​ക​രി​യ​ന്നൂ​ർ​ ​സെ​ന്റ​ർ​ ​മു​ത​ൽ​ ​കാ​വി​ൽ​വ​ട്ടം​ ​അ​മ്പ​ലം​ ​റോ​ഡു​വ​രെ​),​ ​നെ​ന്മ​ണി​ക്ക​ര​ 11,​ 15​ ​വാ​ർ​ഡു​ക​ൾ​ ​(​പാ​ലി​യേ​ക്ക​ര​ ​ജം​ഗ്ഷ​ൻ​ ​മു​ത​ൽ​ ​ചി​റ്റി​ശ്ശേ​രി​ ​റോ​ഡി​ലെ​ 200​ ​മീ​റ്റ​ർ​ ​പ്ര​ദേ​ശം​),​ ​പു​തു​ക്കാ​ട് ​വാ​ർ​ഡ് 2,​ ​വാ​ർ​ഡ് 3​ ​(​ 1​ ​മു​ത​ൽ​ 50​ ​വ​രെ​യു​ള്ള​ ​വീ​ടു​ക​ൾ​),​ ​വാ​ർ​ഡ് 13​ ​(​കാ​റ​ള​ത്തു​ക്കാ​ര​ൻ​ ​വ​ഴി​ ​മു​ത​ൽ​ ​ജോ​സ്‌​കോ​ ​ഹാ​ർ​ഡ്‌​വെ​യ​ർ​ ​വ​രെ​),​ ​വെ​ങ്കി​ട​ങ്ങ് ​വാ​ർ​ഡ് 12​ ​(​ക​രു​വ​ന്ത​ല​ ​-​ ​കോ​ട​മു​ക്ക് ​റോ​ഡി​നും​ ​മു​പ്പ​ട്ടി​ത്ത​റ​ ​-​ ​ശ്മ​ശാ​നം​ ​റോ​ഡി​നും​ ​മേ​ച്ചേ​രി​പ്പ​ടി​ ​-​ ​തൊ​യ​ക്കാ​വ് ​റോ​ഡി​നും​ ​ക​രു​വ​ന്ത​ല​ ​-​ ​മേ​ച്ചേ​രി​പ്പ​ടി​ ​റോ​ഡി​നും​ ​മ​ദ്ധ്യേ​യു​ള്ള​ ​വാ​ർ​ഡി​ന്റെ​ ​ഭൂ​പ്ര​ദേ​ശം​),​ ​വ​ള്ള​ത്തോ​ൾ​ ​ന​ഗ​ർ​ ​വാ​ർ​ഡ് 8​ ​(​മേ​ലെ​ ​വെ​ട്ടി​ക്കാ​ട്ടി​രി​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​കോ​വി​ൽ​ ​മു​ത​ൽ​ ​വെ​ട്ടി​ക്കാ​ട്ടി​രി​ ​സെ​ന്റ​ർ​വ​രെ​ ​റോ​ഡി​ന്റെ​ ​ഇ​രു​വ​ശ​വും​),​ ​ചൊ​വ്വ​ന്നൂ​ർ​ ​വാ​ർ​ഡ് 8.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL