SignIn
Kerala Kaumudi Online
Monday, 14 September 2026 7.34 AM IST

അഴീക്കോടന്റെ സ്‌മരണ പുതുക്കി

cpm
അ​ഴീക്കോ​ട​ൻ​ ​രാ​ഘ​വ​ന്റെ​ ​ര​ക്ത​സാ​ക്ഷി​ത്വ​ ​ദി​ന​ത്തി​ൽ​ ​തൃ​ശു​ർ​ ​ചെ​ട്ടി​യ​ങ്ങാ​ടി​യി​ലെ​ ​സ്മൃ​തി​ ​മ​ണ്ഡ​പ​ത്തി​ൽ​ ​പു​ഷ്പ​ച​ക്രം​ ​സ​മ​ർ​പ്പി​ക്കു​ന്ന​ ​സി.​പി.​എം​ ​ജി​ല്ലാ​ ​സെ​ക്ര​ട്ട​റി​ ​എം.​എം.​ ​വ​ർ​ഗീ​സ്. ​എ.​സി.​ ​മൊ​യ്തീ​ൻ​ ​എം.​എ​ൽ.​എ,​ ​യു.​പി.​ ​ജോ​സ​ഫ്,​ ​എം.​കെ.​ ​ക​ണ്ണ​ൻ,​ ​പി.​കെ.​ ​ഷാ​ജ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​സ​മീ​പം.

തൃശൂർ: അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വ സ്മരണ പുതുക്കി. ദിനാചരണത്തിന്റെ ഭാഗമായി സി.പി.എമ്മിന്റെ എല്ലാ ഘടകങ്ങളിലും പ്രഭാതഭേരിയും പതാക ഉയർത്തലും ഫോട്ടോയിൽ പുഷ്പാർച്ചനയും നടന്നു. പാർട്ടിയുടെയും വർഗ ബഹുജന സംഘടനകളുടെയും ഓഫീസുകൾ ചെമ്പതാകകളും തോരണങ്ങളും കൊണ്ട് അലങ്കരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ സ്മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എം.എം. വർഗീസ് പതാക ഉയർത്തി. തുടർന്ന് അഴീക്കോടൻ കുത്തേറ്റു വീണ ചെട്ടിയങ്ങാടിയിലെ സ്മൃതി മണ്ഡപത്തിലേക്ക് പ്രവർത്തകർ പ്രകടനമായെത്തി. റെഡ് വളണ്ടിയർമാർ ഉൾപ്പെടെ നൂറുകണക്കിനാളുകൾ അണിനിരന്നു. ചെട്ടിയങ്ങാടിയിൽ തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ ജില്ലാ സെക്രട്ടറി എം.എം വർഗീസ് പുഷ്പചക്രം അർപ്പിച്ചു. പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ യോഗവും നടന്നു. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റംഗം പി.കെ. ഷാജൻ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം എം.കെ. കണ്ണൻ, ഏരിയാ സെക്രട്ടറി കെ. രവീന്ദ്രൻ, ചുമട് ലോക്കൽ സെക്രട്ടറി കെ.യു. സുരേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എ.സി മൊയ്തീൻ എം.എൽ.എ, ജില്ലാ സെക്രട്ടേറിയറ്റംഗം യു.പി. ജോസഫ്, ജില്ലാ കമ്മിറ്റിയംഗം കെ.വി. ഹരിദാസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL