SignIn
Kerala Kaumudi Online
Wednesday, 16 September 2026 12.21 PM IST

ഹോം​ ​ഗാ​ർ​ഡി​ന് ​മ​ർ​ദ്ദ​നം​:​ ​ഹൈ​ക്കോ​ട​തി​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​ന് ഒ​രു​ ​ദി​വ​സം​ ​ത​ട​വും​ ​പി​ഴ​യും

1

വ​ട​ക്കാ​ഞ്ചേ​രി​:​ ​വ​ട​ക്കാ​ഞ്ചേ​രി​ ​പൊ​ലീ​സ് ​സ്‌​റ്റേ​ഷ​നി​ലെ​ ​ഹോം​ ​ഗാ​ർ​ഡ് ​ഫ്രാ​ൻ​സി​സി​നെ​ ​ഡ്യൂ​ട്ടി​ക്കി​ട​യി​ൽ​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​യൂ​ണി​ഫോം​ ​വ​ലി​ച്ചു​ ​കീ​റു​ക​യും​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ഹൈ​ക്കോ​ട​തി​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​ർ​ക്ക് ​ഒ​രു​ ​ദി​വ​സം​ ​ത​ട​വും​ 20,250​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷ.​ ​ഹൈ​ക്കോ​ട​തി​ ​സീ​നി​യ​ർ​ ​അ​ഭി​ഭാ​ഷ​ക​നാ​യ​ ​കൂ​ർ​ക്ക​ഞ്ചേ​രി​ ​പ​ള്ള​ത്ത് ​വീ​ട്ടി​ൽ​ ​ച​ന്ദ്ര​ൻ​ ​മ​ക​ൻ​ ​അ​ജീ​ഷ്,​ ​പി​താ​വ് ​ച​ന്ദ്ര​ൻ​ ​എ​ന്നി​വ​രെ​യാ​ണ് ​വ​ട​ക്കാ​ഞ്ചേ​രി​ ​ജു​ഡീ​ഷ്യ​ൽ​ ​ഫ​സ്റ്റ് ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​റ്റ് ​ഇ.​വി.​ ​റാ​ഫേ​ൽ​ ​ശി​ക്ഷി​ച്ച​ത്.​ 2013​ ​ലാ​യി​രു​ന്നു​ ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം.​ ​വ​ട​ക്കാ​ഞ്ചേ​രി​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​ജം​ഗ്ഷ​നി​ൽ​ ​ട്രാ​ഫി​ക് ​ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ ​ഫ്രാ​ൻ​സി​സ് ​മ​റ്റ് ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​മാ​ർ​ഗ​ത​ട​സം​ ​ഉ​ണ്ടാ​ക്കി​യ​ ​കാ​ർ​ ​മാ​റ്റാ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ട​തി​ൽ​ ​പ്ര​കോ​പി​ത​രാ​യ​ ​പ്ര​തി​ക​ൾ​ ​ഹോം​ ​ഗാ​ർ​ഡി​നോ​ട് ​ക​യ​ർ​ക്കു​ക​യും​ ​യൂ​ണി​ഫോം​ ​വ​ലി​ച്ചു​ ​കീ​റു​ക​യും​ ​ദേ​ഹോ​പ​ദ്ര​വം​ ​ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.
ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന​ ​ഉ​ദ്യാ​ഗ​സ്ഥ​ന്റെ​ ​കൃ​ത്യ​നി​ർ​വ​ഹ​ണ​ത്തി​ന് ​ത​ട​സം​ ​സൃ​ഷ്ടി​ക്കു​ക​യും​ ​ദേ​ഹോ​പ​ദ്ര​വം​ ​ഏ​ൽ​പ്പി​ക്കു​ക​യും​ ​ചെ​യ്ത​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​മാ​ണ് ​പ്ര​തി​ക​ൾ​ക്കെ​തി​രെ​ ​കേ​സെ​ടു​ത്ത​ത്.​ ​എ​സ്.​ഐ​ ​സി​ന്ധു​വാ​യി​രു​ന്നു​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യാ​ഗ​സ്ഥ.​ ​പ്രോ​സി​ക്യൂ​ഷ​നാ​യി​ ​ടി.​കെ.​ ​മ​നോ​ജ് ​ഹാ​ജ​രാ​യി.​ ​പ്ര​തി​ക​ൾ​ ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ,​ ​പ​ട്ടി​ക​ജാ​തി,​ ​പ​ട്ടി​ക​വ​ർ​ഗ​ ​ക​മ്മി​ഷ​ൻ,​ ​പൊ​ലീ​സ് ​കം​പ്ല​യി​ന്റ് ​അ​തോ​റി​റ്റി​ ​എ​ന്നി​വ​യി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​അ​തെ​ല്ലാം​ ​ത​ള്ളി.​ ​സി.​ആ​ർ.​പി.​എ​ഫ് ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന​ ​ഫ്രാ​ൻ​സി​സ് ​ഉ​ന്ന​ത​ ​ബ​ഹു​മ​തി​ക​ൾ​ ​നേ​ടി​യ​ ​ശേ​ഷ​മാ​ണ് ​ഹോം​ ​ഗാ​ർ​ഡാ​യി​ ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച​ത്.

നീതി എല്ലാവർക്കും തുല്യമാണെന്ന് തെളിഞ്ഞു

സത്യസന്ധമായി ജോലി ചെയ്യുന്നവർക്കുള്ള അംഗീകാരമാണ് കോടതി വിധി. ഏൽപ്പിച്ച ജോലി നിർവഹിക്കുന്നതിനിടയിലായിരുന്നു സംഭവം. വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്തിടത്ത് പാർക്ക് ചെയ്യുകയും, മാഗ്ഗതടസമുണ്ടായപ്പോൾ ഇടപെടുകയുമാണ് ചെയ്തത്. ആ സമയം മർദ്ദിച്ചു. മർദ്ദിച്ചവർ അഭിഭാഷകരാണെന്ന് അറിഞ്ഞിരുന്നില്ല. കൃത്യ നിർവഹണം നടത്തുന്നവരെ അഭിഭാഷകരായവർ തന്നെ തടസപെടുത്തിയത് ശരിയല്ല. വിരമിച്ച സൈനികനാണ്. സംസ്ഥാന സർക്കാർ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ഹോം ഗാർഡുകളെ നിയമിച്ച അന്ന് മുതൽ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തു വരികയാണ്.

പി.വി. ഫ്രാൻസിസ്
ആറ്റത്ര പുത്തൂർ വീട്

(ഹോം ഗാർഡ്)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, HOME GUARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL