SignIn
Kerala Kaumudi Online
Saturday, 12 September 2026 5.04 PM IST

മഞ്ഞ, പിങ്ക് നിറത്തിലുളളതാണോ നിങ്ങളുടെ റേഷൻ കാർഡ്; ആധാർ ചേർത്താൽ കഞ്ഞിമുട്ടില്ല

ration-card

തൃശൂർ : റേഷൻ ഗുണഭോക്താക്കളുടെ ഇ കെ വൈ സി അപ്‌ഡേഷൻ ജില്ലയിൽ എഴുപത് ശതമാനം പൂർണ്ണം. ഇന്ന് വൈകിട്ട് റേഷൻ കട അടയ്ക്കും വരെ സൗകര്യമുണ്ടാകും. അതേസമയം നിലവിൽ റേഷൻ കാർഡിൽ പേരുള്ളവർ ഇ കെ വൈ സി നടത്താതിരുന്നാൽ തുടർന്നുള്ള ആനുകൂല്യം ലഭിക്കാനിടയില്ലെന്ന് അധികൃതർ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാർ ഓരോ കാർഡുടമകൾക്കും ഭക്ഷ്യധാന്യം അനുവദിക്കുക.

കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പതിനായിരത്തോളം അനർഹരായവരെ മുൻഗണനാ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരുന്നു. അതേസമയം അർഹരായ ആറായിരത്തോളം അനുകൂല്യം ലഭിക്കാതിരുന്നവരെ പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

എ.എ.വൈ, പി.എച്ച്.എച്ച് (മഞ്ഞ, പിങ്ക്) റേഷൻകാർഡിൽ ഉൾപ്പെട്ട എല്ലാ അംഗങ്ങളും റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുമായി റേഷൻ കടകളിലെത്തി ഇപോസ് യന്ത്രം വഴി ആധാർ അപ്‌ഡേഷൻ നടത്തണം. കിടപ്പുരോഗികൾ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, ആദിവാസി ഉന്നതികൾ എന്നിവരുടെ ഇ.കെ.വൈ.സി അപ്‌ഡേഷൻ താമസസ്ഥലങ്ങളിലെത്തി നടത്തും.

കടകളിൽ പ്രത്യേക സൗകര്യം

നീല, വെള്ള കാർഡുടമകൾക്ക് അടുത്ത ഘട്ടത്തിലാകും അപ്‌ഡേഷൻ. റേഷൻ കടകളിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയാണ് അപ്‌ഡേഷൻ നടത്തുക. 25 മുതൽ ആരംഭിച്ച പ്രവർത്തനം ഒരാഴ്ച്ചയ്ക്കുള്ളിലാണ് ഇത്രയും പൂർത്തിയായത്. നിലവിൽ റേഷൻ കാർഡിൽ ഉൾപ്പെട്ടവർ സ്ഥലത്തില്ലെങ്കിലും മരണപ്പെട്ടാലും ആധാറുമായി ബന്ധിപ്പിക്കാതെയായാൽ പുറത്താകും. ആധാറിന്റെ പകർപ്പും റേഷൻകാർഡും കൂടി നൽകി അക്ഷയ സെന്ററുകൾ മുഖേനയും ലിങ്ക് ചെയ്യാം.

നീലവെള്ള രണ്ടാംഘട്ടത്തിൽ


റേഷൻ കടകൾ 1157

പിങ്ക് കാർഡ് 11,75,107
മഞ്ഞ 1,69,507
നീല 9,47,263
വെള്ള 10,27,449

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, RATIONCARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL