SignIn
Kerala Kaumudi Online
Wednesday, 19 August 2026 4.42 PM IST

കാട്ടു കൊമ്പന്മാർ ഏറ്റുമുട്ടി; ഒരാന ചരിഞ്ഞു

koban
കാരക്കണ്ടി വനത്തിൽ കാട്ടുകൊമ്പന്മാർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ചെരിഞ്ഞ സുമാർ നാൽപത് വയസ് പ്രായമുള്ള കാട്ടു കൊമ്പൻ

പുൽപ്പള്ളി: പുൽപ്പള്ളി കാരക്കണ്ടി വനത്തിൽ കാട്ടാനകൾ തമ്മിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ സുമാർ 40 വയസ്സ് പ്രായമുള്ള കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് ആനകൾ കൊമ്പുകോർക്കുകയും ഭീകരാരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നതായി പരിസരവാസികൾ പറഞ്ഞു.

തിങ്കളാഴ്ച രാത്രി മുഴുവൻ വനത്തിനുള്ളിൽ നിന്ന് ആനകളുടെ ശക്തമായ അലർച്ച കേട്ടിരുന്നതായി പ്രദേശവാസികൾ വ്യക്തമാക്കി. ചൊവ്വാഴ്ച രാവിലെയോടെയാണ് ഏറ്റുമുട്ടലിൽ പരിക്കേറ്റ ആന ചരിഞ്ഞ വിവരം പുറത്തറിയുന്നത്. വനപാലകർ സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, WAYANAD, ELEPHANT DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL