
തൃശൂർ: ലയൺസ് ക്ലബ് 318ഡിയുടെ നേതൃത്വത്തിൽ തൃശൂരിൽ ഒരുക്കുന്ന അത്യാധുനിക 'ആർട്ടിഫിഷ്യൽ ലിമ്പ് സെന്ററിന്റെ' ഉദ്‌ഘാടനം രജിസ്‌ട്രേഷൻ മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് നിർവഹിച്ചു. കാലുകൾ നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന സാധാരണ ജനങ്ങൾക്ക് ജീവിതത്തിലേക്ക് തിരികെ വരാൻ യൂണിറ്റ് സഹായിക്കുമെന്ന് മന്ത്രി പറഞ്ഞു. പ്രൊജക്റ്റ് അഡ്മിനിസ്ട്രേറ്ററും ലയൺസ് കേരള മൾട്ടിപ്പിൾ സെക്രട്ടറിയുമായ ജെയിംസ് വളപ്പില ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. തൃശൂർ എം.എൽ.എ രാജൻ പല്ലൻ, ലയൺസ് വൈസ് ഡിസ്ട്രിക് ഗവർണർ സുരേഷ് വാര്യർ, ലയൺസ് ക്ലബ്ബ് ഒഫ് തൃശൂർ പ്രസിഡന്റ് അഡ്വ. സി. ജെ. റോണി, കല്യാൺ സിൽക്‌സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമൻ, ജോയ്ആലുക്കാസ് ഫൗണ്ടേഷൻ കോ ഓർഡിനേറ്റർ റിബിൻ പോൾ തുടങ്ങിയവർ പങ്കെടുത്തു. 40 ലക്ഷം രൂപയ്ക്കടുത്ത് ചെലവഴിച്ച് ഒരുക്കിയ കേന്ദ്രത്തിന് പ്രതിവർഷം 500 കൃത്രിമ കാലുകൾ നിർമ്മിക്കാനാകുമെന്ന് ജെയിംസ് വളപ്പില പറഞ്ഞു. ജോയ്ആലുക്കാസ്, ജോസ് ആലുക്കാസ്, കല്യാൺ സിൽക്സ് എന്നിവർ 100 കാലുകൾ വീതം നൽകുമെന്ന് ചടങ്ങിൽ പ്രഖ്യാപിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |