
കൊച്ചി: കേരളത്തിന്റെ പ്രിയപ്പെട്ട പേഴ്സണൽ കെയർ ബ്രാൻഡുകളിലൊന്നായ കുട്ടികൂറ പുതിയ ബ്രാൻഡ് അംബാസഡറായി പ്രിയ പ്രകാശ് വാര്യറെ അവതരിപ്പിച്ചു. കൊച്ചിയിൽ നടന്ന ചടങ്ങിൽ കുട്ടികൂറയുടെ രജത ജൂബിലിയും ആഘോഷിച്ചു. കുട്ടികൂറയുടെ പുതിയ ബ്രാൻഡ് യാത്രയുടെ ഔദ്യോഗിക അവതരണവും നടന്നു. യുവ ഉപഭോക്താക്കൾക്കായി പ്രത്യേകം തയ്യാറാക്കിയ ഉത്പന്നവും പുതിയ ബ്രാൻഡ് ഫിലിമും അവതരിപ്പിച്ചു.
ചോലയിൽ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പ്രദീപ് ചോലയിൽ, ചോലയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ സി.ഇ.ഒ ആയ അനുപം കതേരിയ, ചോലയിൽ പ്രൈവറ്റ് ലിമിറ്റഡിന്റെ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് രൂപ മുരുദ്കർ എന്നിവരും പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരും ചടങ്ങിൽ പങ്കെടുത്തു.
കുട്ടികൂറയുടെ പുതിയ ബ്രാൻഡ് അംബാസിഡറായ പ്രിയ പ്രകാശ് വാര്യർ അഭിനയിച്ച പുതിയ ബ്രാൻഡ് ഫിലിമിന്റെ പ്രീമിയർ ആയിരുന്നു ആകർഷണം. ഗോപി സുന്ദർ സംഗീതം പകർന്ന ഫിലിം സംവിധാനം ചെയ്തത് സംവിധായകൻ വി.കെ പ്രകാശ് (വി.കെ.പി) ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |