SignIn
Kerala Kaumudi Online
Friday, 07 August 2026 1.57 AM IST

ലോകത്തിലെ ആദ്യ നാനോ പായ്ക്ക് പുട്ടുപൊടിയുമായി ഫിറ ഫുഡ്‌സ്

fira

കൊച്ചി: ലോകത്തിലെ ആദ്യ നാനോ പായ്ക്ക് പുട്ടുപൊടി ഫിറ ഫുഡ്‌സ് പുതിയ പാക്കിംഗിൽ വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യയിലെ മാറുന്ന ഭക്ഷണശീലങ്ങളും കുടുംബ ബഡ്ജറ്റും കണക്കിലെടുത്ത് രൂപകൽപ്പന ചെയ്ത ഒരു 'കുറ്റി പുട്ട്' ഉണ്ടാക്കാൻ മാത്രം മതിയാകുന്ന 100 ഗ്രാം പായ്ക്കാണിത്.
സാധാരണ പുട്ട് പൊടി പായ്ക്കറ്റ് ഒരിക്കൽ തുറന്നാൽ ബാക്കി വരുന്ന പൊടി അടുത്ത തവണ ഉപയോഗിക്കുമ്പോൾ പുതുമ നഷ്ടമാകും. ഒറ്റത്തവണ ഉപയോഗത്തിന് കൃത്യമായ അളവിൽ പൊടി നൽകി ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതാണ് ഫിറയുടെ നാനോ പായ്ക്ക്.
100 ഗ്രാം പൊടി ഒരു പാത്രത്തിലേക്ക് എടുത്ത്, തുല്യ അളവിൽ വെള്ളം ചേർത്ത് (അര ഗ്ലാസ് പൊടിക്ക് അര ഗ്ലാസ് വെള്ളം) 10 മിനിറ്റ് വെച്ചതിന് ശേഷം സ്പൂൺ ഉപയോഗിച്ച് നന്നായി ഇളക്കി നേരിട്ട് പുട്ട് കുറ്റിയിലേക്ക് നിറച്ചാൽ മതി. സൗകര്യത്തിനൊപ്പം താങ്ങാവുന്ന വിലയും പ്രധാന ആകർഷണമാണെന്ന് ഫിറ ഫുഡ്‌സ് പറയുന്നു. ഒരു കിലോ പുട്ടുപൊടിക്ക് നൂറ് രൂപ ചെലവാക്കുന്നതിന് പകരം പത്ത് രൂപ വിലയുള്ള നാനോ പായ്ക്ക് വാങ്ങാൻ ഉപഭോക്താവിന് സഹായകമാകും.
ഇത്തരത്തിലുള്ള നൂതനവും ആവശ്യാധിഷ്ഠിതവുമായ കൂടുതൽ ഉൽപ്പന്നങ്ങൾ ഫിറ ഫുഡ്‌സ് വരും ദിവസങ്ങളിൽ പുറത്തിറക്കുമെന്ന് കമ്പനിയുടെ ഗ്ലോബൽ സി.ഇ.ഒ ഷൈൻ ശിവപ്രസാദ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360