SignIn
Kerala Kaumudi Online
Monday, 29 June 2026 2.17 AM IST

പത്ത് ലക്ഷം തികച്ച് ടി.വി.എസ് ഐക്യൂബ്

tvs

ഇലക്ട്രിക് വിപ്ലവത്തിൽ ചരിത്രനേട്ടം

കൊച്ചി: ടി.വി.എസ് മോട്ടോർ കമ്പനിയുടെ ജനപ്രിയ ഇലക്ട്രിക് സ്കൂട്ടറായ ഐക്യൂബിന്റെ പത്ത് ലക്ഷം യൂണിറ്റുകളുടെ വാഹനം ഹൊസൂരിലെ നിർമ്മാണ പ്ലാൻറിൽ നിന്ന് പുറത്തിറക്കി. സ്വന്തം നിലയിലുള്ള എൻജിനീയറിംഗ് മികവ്, ഗവേഷണം, നൂതന സാങ്കേതികവിദ്യ എന്നിവയുടെ കരുത്തിലാണ് ടി.വി.എസ് ഈ നേട്ടം കൈവരിച്ചത്. രാജ്യത്ത്‌ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ഐക്യൂബ് ആഗോള ഗുണനിലവാരത്തോടെ രാജ്യത്തുടനീളം ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കുന്നതിലും പ്രധാന പങ്കുവഹിക്കുന്നു. 2020ൽ അവതരിപ്പിച്ചതു മുതൽ ഇന്ത്യൻ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ഫാമിലി ഇ.വിയായി ഐക്യൂബ് മാറി. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വിവിധ ബാറ്ററി കപ്പാസിറ്റി, റേഞ്ച്, കണക്റ്റഡ് ഫീച്ചറുകൾ എന്നിവയിൽ സ്കൂട്ടർ ലഭ്യമാണ്. നിലവിൽ രാജ്യത്തെ 3,000ലധികം നഗരങ്ങളിലായി 3,300ൽ പരം സെയിൽസ് - സർവീസ് കേന്ദ്രങ്ങളുടെ ശക്തമായ ശൃംഖല ടിവിഎസ് ഐക്യൂബിനുണ്ട്.

ക്യാപ്ഷൻ ................ K. N. Radhakrishnan, Director & CEO, TVS Motor Company and team at TVS iQube’s 1 millionth roll out celebration

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360