SignIn
Kerala Kaumudi Online
Thursday, 29 October 2026 4.53 PM IST

എൽപിജി സിലിണ്ടർ വില മുതൽ പെൻഷൻ വരെ;​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

november-
പ്രതീകാത്മക ചിത്രം

നവംബർ മാസം ആരംഭിക്കുന്നതോടെ വിവിധ മേഖലകളിൽ നിരവധി മാറ്റങ്ങളാണ് വരാനിരിക്കുന്നത്. ജിഎസ്ടി ചട്ടങ്ങളിലെ മാറ്റങ്ങൾ, പെൻഷൻകാർ സമർപ്പിക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റ്, ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി, എൽപിജി സിലിണ്ടറുകളുടെ പ്രതിമാസ വിലപരിശോധന എന്നിവയാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്.

നവംബർ ഒന്നുമുതലുള്ള പ്രാധാനമാറ്റങ്ങൾ എന്തെല്ലാം?​

  • ജിഎസ്ടി ചട്ടങ്ങളിൽ മാറ്റം

നവംബർ ഒന്നുമുതൽ ചരക്ക് സേവന നികുതി (ജിഎസ്ടി) സംബന്ധിച്ച ചില ചട്ടങ്ങളിൽ മാറ്റങ്ങൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. ഡിസ്കൗണ്ടുകളുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലളിതമാക്കുന്നതിനും നികുതി ഘടനയിലെ വ്യത്യാസങ്ങൾ മൂലം അധികമായി അടച്ച നികുതി തിരികെ ലഭിക്കാനുള്ള നടപടികൾ വേഗത്തിലാക്കുന്നതിനുമുള്ള പരിഷ്കാരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. ഒക്ടോബർ 26ലെ സർക്കാർ വിജ്ഞാപനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്. 2026–27 കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായാണ് മാറ്റങ്ങൾ.

  • എൽപിജി സിലിണ്ടർ വിലയിൽ മാറ്റമുണ്ടാകുമോ?

ദൈനംദിന ജീവിതത്തിൽ ഏറെ പ്രാധാന്യമുള്ള എൽപിജി സിലിണ്ട‌ർ വിലയിൽ മാറ്റമുണ്ടാകുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്ന മറ്റൊരു കാര്യം. എല്ലാ മാസവും ഒന്നാം തീയതി പൊതുമേഖലാ എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില പരിശോധിക്കാറുണ്ട്. നവംബർ ഒന്നിനും വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വിലയിൽ മാറ്റമുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവിനെ വാണിജ്യ സിലിണ്ടറുകളുടെ വിലയിലെ മാറ്റം ബാധിച്ചേക്കാം.

  • പെൻഷൻകാ‌ർ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം

സർക്കാർ പെൻഷൻ ലഭിക്കുന്നവർ പെൻഷൻ മുടങ്ങാതെ ലഭിക്കുന്നതിനായി എല്ലാ വർഷവും ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതുണ്ട്. 80 വയസിന് താഴെയുള്ള അർഹരായ പെൻഷൻകാർക്ക് നവംബർ ഒന്നുമുതൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാം. 80 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് ഈ മാസം മുതൽ തന്നെ ഇത് സമർപ്പിക്കാനുള്ള സൗകര്യമുണ്ട്. സാധാരണയായി നവംബർ 30നാണ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി. നിശ്ചിത സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റ് സമർപ്പിച്ചില്ലെങ്കിൽ അത് സമർപ്പിക്കുന്നതുവരെ പെൻഷൻ വിതരണം താൽക്കാലികമായി തടസപ്പെടാൻ സാദ്ധ്യതയുണ്ട്.

  • ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി

അക്കൗണ്ടുകൾക്ക് നികുതി ഓഡിറ്റ് നിർബന്ധമായ നികുതിദായകർക്ക് ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. 2026–27 അസസ്‌മെന്റ് വർഷത്തേക്കുള്ള റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31ൽ നിന്ന് നവംബർ 21ലേക്ക് നീട്ടിയെന്നാണ് റിപ്പോർട്ട്. എന്നാൽ, ഈ ഇളവ് അർഹരായ നികുതിദായകർക്ക് മാത്രമാണ് ബാധകം. എല്ലാ വ്യക്തിഗത നികുതിദായകർക്കും ഈ സമയപരിധി ബാധകമല്ല.

English Summary

November ushers in several key financial changes, including modified GST rules and a monthly review of LPG cylinder prices. Government pensioners must submit their annual life certificates by November 30. Furthermore, the income tax return deadline for taxpayers requiring audits has been extended from October 31 to November 21.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LPG CYLINDER PRICE, NOVEMBER 1 CHANGES, PENSION RULES, GST RULES INDIA, INCOME TAX RETURN DEADLINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360