
കൊച്ചി: രാജ്യത്തെ മുൻനിര മാസ്പ്രീമിയം വാഹന നിർമാതാക്കളിലൊന്നായ കിയ ഇന്ത്യ, ഏറ്റവും പുതിയ ഓട്ടോകാർ ഇന്ത്യ യൂസ്ഡ് കാർ സ്റ്റഡി (നാലാം പതിപ്പ്) റിപ്പോർട്ടിൽ കിയ സെൽറ്റോസ് മദ്ധ്യനിരഎസ്.യു.വി വിഭാഗത്തിൽ ഏറ്റവും ഉയർന്ന റീസെയിൽ മൂല്യമുള്ള വാഹനമായി തിരഞ്ഞെടുക്കപ്പെട്ടു.
സ്പിന്നിയുമായി സഹകരിച്ച് നടത്തിയ പഠനമനുസരിച്ച്, കിയ സെൽറ്റോസ് പെട്രോൾ, ഓട്ടോമാറ്റിക് മോഡൽ ആദ്യ വർഷത്തിന് ശേഷം 79 ശതമാനം മൂല്യം നിലനിറുത്തി. ഇത് ഈ വിഭാഗത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്. മികച്ച ഉടമസ്ഥാവകാശ അനുഭവം, ഉപഭോക്തൃ വിശ്വാസം, ദീർഘകാല മൂല്യ സംരക്ഷണം എന്നിവയ്ക്കുള്ള തെളിവായാണ് നേട്ടം വിലയിരുത്തപ്പെടുന്നത്.
സെൽറ്റോസ് പെട്രോൾ, ഓട്ടോമാറ്റിക് മോഡൽ അഞ്ച് വർഷത്തെ ഉടമസ്ഥാവകാശ കാലയളവിലും മികച്ച മൂല്യസംരക്ഷണം കാഴ്ച വച്ചതായി കണ്ടെത്തി. വാഹനം ഒരു വർഷത്തിന് ശേഷം 79 ശതമാനം, മൂന്ന് വർഷത്തിന് ശേഷം 67 ശതമാനം, അഞ്ച് വർഷത്തിന് ശേഷം 57 ശതമാനം വീതം മൂല്യം നിലനിറുത്തി. സെൽറ്റോസ് ശ്രേണിയിലെ വാഹനങ്ങൾ ശരാശരിയായി മൂന്ന് വർഷത്തിന് ശേഷം 66 ശതമാനം അഞ്ച് വർഷത്തിന് ശേഷം 55ശതമാനം മൂല്യം നിലനിറുത്തുന്നു. മദ്ധ്യനിര എസ്.യു.വി വിഭാഗത്തിലെ ഏറ്റവും മികച്ച പ്രകടനമാണ്.
കിയ സെൽറ്റോസിനോടുള്ള ഉപഭോക്താക്കളുടെ വിശ്വാസവും ഗുണമേന്മ, പ്രകടനം, സാങ്കേതികവിദ്യ, ഉടമസ്ഥാവകാശ അനുഭവം എന്നിവക്കുള്ള അംഗീകാരവുമാണ് പഠനഫലമെന്ന് കിയ ഇന്ത്യയുടെ സീനിയർ വൈസ് പ്രസിഡന്റും മാർക്കറ്റിംഗ്, സെയിൽസ് മേധാവിയുമായ അതുൽ സൂദ് പറഞ്ഞു. ഇന്ത്യയിൽ അവതരിപ്പിച്ചശേഷം ബോൾഡ് ഡിസൈൻ, ആധുനിക സാങ്കേതികവിദ്യ, സമഗ്ര സുരക്ഷാ സവിശേഷതകൾ, മികച്ച പ്രകടനം എന്നിവയിലൂടെ കിയ സെൽറ്റോസ് സ്വീകാര്യത നേടിയിട്ടുണ്ട്. ഇതുവരെ ഇന്ത്യയിൽ 6.5 ലക്ഷം യൂണിറ്റിലധികം സെൽറ്റോസ് വാഹനങ്ങൾ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |