SignIn
Kerala Kaumudi Online
Sunday, 05 July 2026 1.35 AM IST

ഡീസലിൽ ഐസോബ്യൂട്ടനോൾ മിശ്രണത്തിനൊരുങ്ങി ഇന്ത്യ

leed

ഇറക്കുമതി ആശ്വയത്വം കുറയും

കൊച്ചി: പെട്രോളിൽ എത്തനോൾ കലർത്തിയതിന് പിന്നാലെ ഡീസലിൽ ഐസോബ്യൂട്ടനോൾ (Isobutanol)മിശ്രണത്തിന് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇന്ധന സുരക്ഷ വർദ്ധിപ്പിക്കാനും ഇറക്കുമതി ആശ്രയത്വം കുറയ്ക്കാനും ലക്ഷ്യമിട്ട് നടപ്പുവർഷം ഐസോബ്യൂട്ടനോൾ-ഡീസൽ മിശ്രിതത്തിന് മാർഗനിർദേശങ്ങൾ പുറത്തിറക്കും. പരീക്ഷണം പ്രതീക്ഷ നൽകുന്നതാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. തുടക്കത്തിൽ ഡീസലിൽ 15 ശതമാനം ഐസോബ്യൂട്ടനോൾ മിശ്രണം അനുവദിക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു.

എത്തനോളിനെ അപേക്ഷിച്ച് ഉയർന്ന ഊർജസാന്ദ്രതയും ഡീസലുമായി എളുപ്പത്തിൽ കലരുന്ന സ്വഭാവവുമാണ് ഐസോബ്യൂട്ടനോളിന്റെ പ്രധാന നേട്ടം. നിലവിലെ ഡീസൽ എൻജിനുകളിൽ കാര്യമായ മാറ്റമില്ലാതെ ഉപയോഗിക്കാനാകും. രാജ്യത്തെ ഡീസൽ ഉപഭോഗം പെട്രോളിന്റെ ഇരട്ടിയോളം വരുന്നതിനാൽ പുതിയ നീക്കം വിജയിച്ചാൽ ഇറക്കുമതി ബിൽ കുറയ്ക്കാനും കാർബൺ പുറന്തള്ളൽ വലിയ തോതിൽ നിയന്ത്രിക്കാനുമാകും

ഡീസലിൽ എത്തനോൾ ചേർക്കാനുള്ള പരീക്ഷണങ്ങൾ ഇന്ത്യയിൽ കാര്യമായ വിജയം കൈവരിച്ചിരുന്നില്ല. ഇതിനാലാണ് ഐസോബ്യൂട്ടനോൾ പരീക്ഷിച്ചത്. നിലവിലെ എത്തനോൾ പ്ലാന്റുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഐസോബ്യൂട്ടനോൾ ഉത്പാദിപ്പിക്കാം. ഇതോടെ പഞ്ചസാര, ബയോഫ്യുവൽ മേഖലകൾക്ക് വിപുലമായ അവസരമാണ് തുറന്നുകിട്ടുന്നത്.

ഐസോബ്യൂട്ടനോൾ ബദൽ ഇന്ധനമായി ഉപയോഗിക്കാനാകും. ഇന്ധന സുരക്ഷിതത്വം ഉറപ്പാക്കാനുള്ള ഇന്ത്യയുടെ ദീർഘകാല പദ്ധതിയിലെ വഴിത്തിരിവാണിത്.

നിതിൻ ഗഡ്‌കരി

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി

ഐസോബ്യൂട്ടനോൾ

കരിമ്പ്, ധാന്യങ്ങൾ, കാർഷിക അവശിഷ്ടങ്ങൾ തുടങ്ങിയവയിൽ നിന്ന് നിർമ്മിക്കുന്ന ജൈവ ഇന്ധനമാണ് ഐസോബ്യൂട്ടനോൾ. എത്തനോളിനെക്കാൾ ഉയർന്ന ഊർജമൂല്യവും കുറഞ്ഞ കാർബൺ വികിരണവും ഇതിന്റെ പ്രത്യേകതയാണ്. എൻജിൻ ഭാഗങ്ങളിൽ തുരുമ്പ് പിടിക്കില്ലെന്ന പ്രത്യേകതയുമുണ്ട്.

പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ

  • ഇറക്കുമതി കുറയുമെന്നതിനാൽ വിദേശ നാണയം സംരക്ഷിക്കാനാകും
  • ഡീസൽ വാഹനങ്ങളിൽ നിന്നുള്ള കാർബൺ വികിരണം കുറയും
  • ബയോഫ്യുവൽ വ്യവസായത്തിന് ഉണർവിലൂടെ കർഷകർക്ക് നേട്ടം
  • കരിമ്പ്, ധാന്യം അടിസ്ഥാനമാക്കിയ വ്യവസായങ്ങൾക്ക് മികച്ച വിപണി

എത്തനോൾ മിശ്രണത്തിലെ സാമ്പത്തിക, പാരിസ്ഥിതിക നേട്ടം

1.9 ലക്ഷം കോടി രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ETHANOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360