SignIn
Kerala Kaumudi Online
Wednesday, 19 August 2026 1.02 AM IST

പ്രതിരോധ ഓഹരികൾക്ക് കുതിപ്പ്

stock

കൊച്ചി: പ്രതിരോധ മേഖലയിലെ ഉത്പന്നങ്ങളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കം പ്രതിരോധ ഓഹരികൾക്ക് കരുത്തായി. പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പോസിറ്റീവ് ഇൻഡിജനൈസേഷൻ പട്ടികയിൽ 405 ഉത്പന്നങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഉത്പന്നങ്ങൾ ഇനി ഇന്ത്യൻ കമ്പനികളിൽ നിന്ന് മാത്രം വാങ്ങണമെന്നാണ് വ്യവസ്ഥ.

പുതിയ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പരസ് ഡിഫൻസ്. സെൻ ടേക്നോളജീസ് , ഡൈനാമാറ്റിക് ടെക്നോളജീസ് തുടങ്ങിയ പ്രതിരോധ കമ്പനികളുടെ ഓഹരികൾക്ക് വിപണിയിൽ 10 ശതമാനം വരെ നേട്ടമുണ്ടായി. പുതിയ പട്ടികയിൽ ഹെലികോപ്റ്ററുകൾ, സു-30 എം.കെ.ഐ, ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ്, ടി-72, ടി-90 ടാങ്കുകൾ, യുദ്ധക്കപ്പലുകൾ, മിസൈൽ സംവിധാനങ്ങൾ, റഡാർ, സോണാർ, ഫയർ കൺട്രോൾ, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തുടങ്ങിയവയ്ക്കുള്ള ഘടകങ്ങളും ഉൾപ്പെടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARE MARKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360