SignIn
Kerala Kaumudi Online
Wednesday, 19 August 2026 1.02 AM IST

മലയാളി സ്റ്റാർട്ടപ്പിന് ഒന്നാംസ്ഥാനം

ski

കൊച്ചി: ആഗോള ടെക്നോളജി പ്ലാറ്റ്‌ഫോമായ പ്രൊഡക്ട് ഹണ്ടിൽ മലയാളി സ്റ്റാർട്ടപ്പായ ‘പാറ്റേൺ എ.ഐ ലാബ്സ്’ഒന്നാം സ്ഥാനം നേടി. ശബ്ദത്തിലൂടെ കോഡിംഗ് നടത്താവുന്ന 'സ്കി' എ.ഐ പിന്തുണയുള്ള സോഫ്‌റ്റ്‌വെയറാണ് ഒന്നാമതെത്തിയത്.

കീബോർഡിൽ ടൈപ്പ് ചെയ്യുന്നതിന് പകരം സംഭാഷണത്തിലൂടെ എ.ഐ കോഡിംഗ് ഏജന്റുകളുമായി തത്സമയം സംവദിച്ച് സോഫ്റ്റ്‌വെയർ നിർമ്മിക്കാൻ സഹായിക്കുന്ന 'വോയ്‌സ് കോഡിംഗ്' സാങ്കേതികവിദ്യയാണ് സ്കി. മാക്, വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന സംവിധാനം ശബ്ദവിശകലനം പൂർണമായും നിർവഹിക്കുന്നതിനാൽ സുരക്ഷയും വേഗതയും ഉറപ്പാക്കും. അനൂപ് ബാലകൃഷ്ണൻ, ആനന്ദ് ബാലകൃഷ്ണൻ, ജോൺ കെ.ജി എന്നിവർ ചേർന്ന് കൊച്ചിയിലാണ് പാറ്റേൺ എ.ഐ ലാബ്സിന് തുടക്കം കുറിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STARTUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360