SignIn
Kerala Kaumudi Online
Sunday, 05 July 2026 1.30 AM IST

കേരളം സ്വർണാഭരണ ഹബായെന്ന് മന്ത്രി പി.സി വിഷ്‌ണുനാഥ്

kgs

കൊച്ചി: സ്വർണ ഉപഭോഗത്തിന്റെയും വ്യാപാരത്തിന്റെയും ഹബായി കേരളം മാറിയെന്ന് ടൂറിസം മന്ത്രി പി. സി വിഷ്‌ണുനാഥ് പറഞ്ഞു. രാജ്യത്തിന്റെ മൊത്തം സ്വർണ ബിസിനസിന്റെ 30 ശതമാനത്തിലധികം ഇവിടെയാണെന്നും അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ കേരള ജുവലറി ഇന്റർനാഷണൽ ഫെയർ 2026 ന്റെ ഉദ്ഘാടനം നിർവഹിച്ച് അദ്ദേഹം പറഞ്ഞു. കേരളത്തിലെ പ്രമുഖ ബ്രാൻഡുകൾക്ക് ആഗോളതലത്തിൽ പതിനഞ്ചിലധികം രാജ്യങ്ങളിലായി നാനൂറിനടുത്ത് ജുവലറി ഷോറൂമുകളാണുള്ളത്.

കേരളത്തിലെ ക്ഷേത്ര ശില്പങ്ങൾ, കഥകളി, ചുണ്ടൻ വള്ളങ്ങൾ, പടയണി തുടങ്ങിയ തനത് സംസ്കാരവും കഥകളും ആഭരണ രൂപകൽപ്പനയിൽ ഉൾപ്പെടുത്തിയാൽ ടൂറിസത്തിനും നേട്ടമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ചടങ്ങിൽ കെ.ജി.എസ്.എം.എ. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ, പി. എം. എ. സമീർ എം.എൽ.എ, ജെം ആൻഡ് ജുവലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ എക്സിക്യുട്ടീവ് ഡയറക്ടർ സബ്യസാചി റേ,വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ റീജിയണൽ സി.ഇ.ഒ സച്ചിൻ ജെയിൻ തുടങ്ങിയവർ പങ്കെടുത്തു. കേരളത്തിലെ പന്ത്രണ്ടായിരത്തോളം സ്വർണ വ്യാപാരികളും നിർമ്മാണ മേഖലയിലെ നാലായിരത്തിനടുത്ത് പ്രമുഖരും പങ്കെടുത്തു.

കാപ്ഷൻ

കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ കേരള ജുവലറി ഇന്റർനാഷണൽ ആഭരണപ്രദർശനം ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്യുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360