
ന്യൂഡൽഹി: ഇറക്കുമതി കുറച്ച് വിദേശ സഹായമില്ലാതെ രാജ്യത്ത് മൊബൈൽ ഫോൺ നിർമ്മാണം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. 62,500 കോടി രൂപ വകയിരുത്തിയ പദ്ധതിയുടെ കാലാവധി 2030-31 സാമ്പത്തിക വർഷം വരെയാണ്. 39,00,000 കോടി രൂപയ്‌ക്കുള്ള മൊബൈൽ ഫോൺ നിർമ്മാണമാണ് ഇക്കാലയളവിൽ പ്രതീക്ഷിക്കുന്നത്. പദ്ധതിയിലൂടെ ഏകദേശം 60,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ പ്രതീക്ഷിക്കുന്നു.
ഇന്ത്യ ഇന്ന് ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ ഫോൺ നിർമ്മാതാക്കൾ. ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ 99.2 ശതമാനവും ആഭ്യന്തരമായി നിർമ്മിക്കുന്നവ. ഡീസൽ, വജ്രം തുടങ്ങിയ പരമ്പരാഗത കയറ്റുമതി ഇനങ്ങളെ മറികടന്ന്, 2025ൽ ഇന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യപ്പെട്ട ഉത്പന്നമായും സ്മാർട്ട്‌ഫോണുകൾ മാറി.
പേറ്റന്റുകൾ സൃഷ്ടിക്കാൻ സഹായിക്കും
രാജ്യത്ത് മൊബൈൽ ഉത്പാദനം വർദ്ധിപ്പിക്കൽ, ആഭ്യന്തര ഘടകങ്ങൾ ഉപയോഗിക്കൽ, വിതരണ ശൃംഖലയുടെ കരുത്ത് കൂട്ടൽ, ഇന്ത്യൻ ഫോണുകൾ ആഗോള വിപണിയിൽ എത്തിക്കൽ എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സാങ്കേതികവിദ്യ, രൂപകല്പന, ഗവേഷണം എന്നിവയിൽ സ്വന്തം പേറ്റന്റുകൾ സൃഷ്ടിക്കാൻ ഇന്ത്യൻ ബ്രാൻഡുകളെ പദ്ധതി സഹായിക്കും.
ഇന്ത്യയിൽ മൊബൈൽ ഫോണുകൾ നിർമ്മിച്ച് വിൽക്കുന്നവർക്ക് 2.25- 5% വരെ പ്രോത്സാഹന സഹായം
പ്രധാന ഘടകങ്ങളും സബ്-അസംബ്ലികളും ആഭ്യന്തരമായി വാങ്ങിയാൽ 1.5% വരെ അധിക പ്രോത്സാഹന തുക.
തദ്ദേശീയ ഡിസൈൻ, ഗവേഷണ-വികസന പ്രവർത്തനങ്ങൾ എന്നിവയിലൂടെ നിർമ്മിച്ച് ഇന്ത്യയിൽ വിൽക്കുന്ന ഫോണുകൾക്ക് 3% അധിക പ്രോത്സാഹന തുക
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |