
കോട്ടയം: ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ കൊച്ചിയിലെ പുതിയ ഷോറൂമിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിച്ചു. കൊച്ചി മേയർ വി.കെ മിനിമോൾ, ഹൈബി ഈഡൻ എം.പി, എം.എൽ.എ മാരായ ടി.ജെ വിനോദ്, വിനു ജോബ്, മുഹമ്മദ് ഷിയാസ്, ചങ്ങനാശേരി മുനിസിപ്പിൽ ചെയർമാൻ ജോമി ജോസഫ്, കൗൺസിലർമാരായ കൃഷ്ണകുമാർ, വിജയകുമാർ, മുൻ കൊച്ചി മേയർ സൗമിനി ജെയിൻ, ചലച്ചിത്ര താരങ്ങളായ ധ്യാൻ ശ്രീനിവാസൻ, സ്മിനു സിജോ എന്നിവർ സന്നിഹിതരായിരുന്നു. ഇടിമണ്ണിക്കൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എം.ഡി സണ്ണി തോമസ് ഇടിമണ്ണിക്കൽ, അമേറ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എം.ഡി അമ്പിളി സണ്ണി , ഡയറക്ടർമാരായ ഡോ.ടോണി ജോസഫ്, നീമ റോസ് ജോസഫ്, നിയ ആൻ ജോസഫ് എന്നിവർ പങ്കെടുത്തു. 15,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒരുക്കിയിരിക്കുന്ന പുതിയ ഷോറൂമിൽ സ്വർണം, വജ്രം, ആഭരണങ്ങളുടെ വിപുലമായ ശേഖരമാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. ആധുനിക സൗകര്യങ്ങളും വിശാലമായ പാർക്കിംഗ് സംവിധാനവും ഉൾപ്പെടെ മികച്ച ഷോപ്പിംഗ് അനുഭവം നൽകുന്ന രീതിയിലാണ് ഷോറൂം ഒരുക്കിയിട്ടുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് 50 ദിവസത്തേക്ക് പണികൂലിയിൽ ഫ്ലാറ്റ് 50 ശതമാനം കുറവും ഡയമണ്ട് ആഭരണങ്ങൾക്ക് കാരറ്റിന് 20000 രൂപയുടെ ഡിസ്‌കൗണ്ടുമുണ്ട്. തിരുവനന്തപുരത്ത് പുതിയ ഷോറൂം ഉടൻ തുറക്കുമെന്നും ഉപഭോക്താക്കൾക്ക് മികച്ച ഗുണനിലവാരമുള്ള ആഭരണങ്ങളും വിശ്വാസ്യതയുള്ള സേവനവും നൽകുന്നതിനുള്ള പ്രതിബദ്ധത തുടരുമെന്നും സണ്ണി തോമസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |