
കൊച്ചി: 2,000 രൂപയിലധികമുള്ള യു.പി.ഐ ബിസിനസ് ഇടപാടുകൾക്ക് എം.ഡി.ആർ ഏർപ്പെടുത്താനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള ജുവലേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ഒക്ടോബർ 13-ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണയ്ക്ക് എല്ലാ സംഘടനകളും പിന്തുണ നൽകും.
ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം അധിക സാമ്പത്തിക ബാധ്യത ഏർപ്പെടുത്തുന്നത് വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ തിരിച്ചടിയാകുമെന്ന് യോഗം വിലയിരുത്തി. കെ.ജി.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഡോ. ബി. ഗോവിന്ദൻ (എ.കെ.ജി.എസ്.എം.എ), എം.പി. അഹമ്മദ്, രാജേഷ് കല്യാൺ, എ.കെ. നിഷാദ് (കേരള ജുവലേഴ്സ് ഫെഡറേഷൻ), ഷാജു ചിറയത്ത് , സുഹാസ് റാവു, കൃഷ്ണകുമാർ ഉണ്ണി, ഷിനോ മാത്യു എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |