
ലുലുവിൽ നവരാത്രി വിൽപ്പനയിൽ വിപുല ഇളവുകൾ
പാലക്കാട്: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ആകർഷകമായ ഓഫറുകളുമായി ലുലുവിൽ കിഴിവ് വിൽപ്പനയ്ക്ക് തുടക്കമായി. ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിലാണ് ഓഫർ. ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി ഉത്പ്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ, പാക്ക്‌ഡ് ഫുഡ്, സൗന്ധര്യവർദ്ധക ബ്രാൻഡുകൾ തുടങ്ങിയവയ്ക്ക് മികച്ച വിലക്കുറവുണ്ട്. ഒക്ടോബർ 14 വരെയാണ് ഇളവുകൾ.
ലുലു ഫാഷൻ സ്റ്റോറിൽ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങൾ 50 ശതമാനം വരെ വിലക്കുറവുണ്ട്. ലുലു സെലിബ്രേറ്റ് സ്റ്റോറിൽ വിവാഹ വസ്ത്രങ്ങൾക്കും സാരികൾക്കും 30 ശതമാനം വരെയാണ് ഓഫർ. ലുലു കണക്ടിൽ നിന്ന് ഓപ്പൺ ബോക്സ് വിൽപ്പനയിലൂടെ ഇലക്ട്രോണിക്സ് ഉത്പ്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ എന്നിവ മികച്ച വിലക്കുറവിൽ വാങ്ങാം. ലോകോത്തര ഇലക്രോണിക്സ് ബ്രാൻഡുകൾക്ക് 70 ശതമാനം വരെ വിലക്കുറവുമുണ്ട്. ഓപ്പൺ ബോക്സ് വിൽപ്പന ഒക്ടോബർ 21 വരെ തുടരും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |