
കൊച്ചി: പ്രമുഖ അസറ്റ് മാനേജ്‌മെന്റ് കമ്പനിയായ ആക്സിസ് എ.എം.സി ‘ആക്സിലറേറ്റ് എസ്.ഐ.എഫ് എന്ന പേരിൽ സ്പെഷ്യലൈസ്ഡ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വിഭാഗത്തിലേക്ക് പ്രവേശിച്ചു. നിക്ഷേപകരുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് വ്യത്യസ്ത നിക്ഷേപ മാർഗങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. റിസ്ക് മാനേജ്മെന്റ്, നിക്ഷേപ അച്ചടക്കം, ദീർഘകാല മൂല്യസൃഷ്ടി എന്നിവയ്ക്ക് പ്രാധാന്യം നൽകും. സാമ്പത്തിക സേവന മേഖലയിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയമുള്ള നന്ദിക് മല്ലിക് പുതിയ സംരംഭത്തിന് നേതൃത്വം നൽകും. ആക്സിലറേറ്റ് എസ്.ഐ.എഫിന് കീഴിൽ ഇക്വിറ്റി, ഹൈബ്രിഡ് വിഭാഗങ്ങളിൽ ഉടൻ പദ്ധതികൾ അവതരിപ്പിക്കാനാണ് ആക്സിസ് എഎംസിയുടെ ലക്ഷ്യം. മികച്ച റിസ്ക്-അഡ്ജസ്റ്റഡ് റിട്ടേൺ ലക്ഷ്യമിട്ടാണ് നിക്ഷേപ തന്ത്രങ്ങൾ രൂപപ്പെടുത്തുകയെന്നും കമ്പനി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |