SignIn
Kerala Kaumudi Online
Sunday, 11 October 2026 1.49 AM IST

സി.എഫ്.സി.ഐ.സി.ഐക്ക് തച്ചങ്കരിയുമായി ബന്ധമില്ല

cfcici

കൊച്ചി: ദി സെൻട്രൽ ഫിനാൻഷ്യൽ ക്രെഡിറ്റ് ആൻഡ് ഇൻവെസ്റ്റ്മെന്റ് കോ-ഓപ്പറേറ്റീവ് ( ഇന്ത്യ) ലിമിറ്റഡിന്(സി.എഫ്.സി.ഐ.സി.ഐ) ടോമിൻ ജെ. തച്ചങ്കരിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2010ൽ സ്ഥാപിതമായ സി.എഫ്.സി.ഐ.സി.ഐ നിയമാനുസരണം പ്രവർത്തിക്കുന്ന മൾട്ടി- സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ്.

കേരളത്തിലും കർണാടകത്തിലും വായ്പാ സേവനങ്ങൾ നൽകുന്ന സ്ഥാപനത്തിന്റെ 90 ശതമാനം ഉപഭോക്താക്കളും സ്ത്രീകളാണ്. സ്വയംസഹായ സംഘങ്ങൾ, ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സംരംഭങ്ങൾ എന്നിവയ്ക്ക് വായ്പകൾ ലഭ്യമാക്കി വനിതകൾക്ക് സാമ്പത്തിക പിന്തുണ നൽകുകയാണ് മുഖ്യലക്ഷ്യം. വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ 50 വനിതാ സ്റ്റോറുകളും പ്രവർത്തിക്കുന്നു. ഇവിടെയുള്ള ജീവനക്കാരെല്ലാം സി.എഫ്.സി.ഐ.സി.ഐ അംഗങ്ങളാണെന്നും ഭാരവാഹികൾ പറഞ്ഞു.

സൊസൈറ്റിക്ക് 4.79 ലക്ഷം അംഗങ്ങളുണ്ട്. തച്ചങ്കരിക്ക് പ്രാഥമിക അംഗത്വമോ ഔദ്യോഗിക സ്ഥാനമോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. സെൻട്രൽ ബയോ ഫ്യൂവൽ എന്ന സ്ഥാപനവുമായും സി.എഫ്.സി.ഐ.സി.ഐയ്ക്ക് ബന്ധമില്ല. ഇത് സംബന്ധിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മാനേജ്മെന്റ് അറിയിച്ചു. സ്ട്രാറ്റജിക് ഹെഡ് എ.ജി. വർഗീസ്, സി.ഇ.ഒ സന്ദീപ് ബാബു, വൈസ് പ്രസിഡന്റ് (ഫിനാൻസ്) സൈമൺ കെ. ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CFCICI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360