SignIn
Kerala Kaumudi Online
Monday, 03 August 2026 1.40 AM IST

അപ്പോളോ ഹാേസ്‌പിറ്റൽസിന് കുടുംബ ബിസിനസ് പുരസ്‌കാരം

apolo

കൊച്ചി: ഇക്കണോമിക്‌സ് ടൈംസ് ഫാമിലി അവാർഡ്‌സിൽ ഈ വർഷത്തെ മികച്ച കുടുംബ ബിസിനസിനുള്ള മെഗാ പുരസ്‌കാരം ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ അപ്പോളോ ഹോസ്‌പിറ്റൽസ് എന്റർപ്രൈസസ് ലിമിറ്റഡിന് ലഭിച്ചു. വളർച്ച, കോർപ്പറേറ്റ് ഭരണരീതി, തലമുറമാറ്റത്തിലൂടെയുള്ള നേതൃത്വ തുടർച്ച എന്നിവ പരിഗണിച്ചാണ് അംഗീകാരം. ചെയർമാൻ ഡോ. പ്രതാപ് സി. റെഡ്ഡിയുടെ നേതൃത്വത്തിൽ ആരംഭിച്ച അപ്പോളോ ഹോസ്‌പിറ്റൽസിനെ എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ പ്രീത റെഡ്ഡി, ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ഡോ. സംഗീത റെഡ്ഡി, മാനേജിംഗ് ഡയറക്‌ടർ സുനിത റെഡ്ഡി, എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ശോഭന കാമിനേനി എന്നിവരുടെ നേതൃത്വത്തിലാണ് രാജ്യത്തെ പ്രമുഖ സംയോജിത ആരോഗ്യ സേവന കേന്ദ്രമായി വളർത്തിയത്. ലോകോത്തര ആരോഗ്യ സേവനം എല്ലാ ഇന്ത്യയ്ക്കാർക്കും ലഭ്യമാക്കുകയെന്ന ലക്ഷ്യമാണ് വളർച്ചയ്ക്ക് അടിത്തറയെന്ന് ഡോ. പ്രതാപ് സി. റെഡ്ഡി പറഞ്ഞു. സ്ഥാപനത്തിന്റെ വളർച്ചയ്ക്കൊപ്പം ദീർഘകാല നേതൃത്വ തുടർച്ചയും പ്രൊഫഷണലിസവും നേട്ടമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കാപ്ഷൻ

ഇ.ടി ഫാമിലി ബിസിനസ് ഒഫ് ദി ഇയർ മെഗാ അവാർഡ് സമർപ്പണ ചടങ്ങിൽ അപ്പോളോ ഹോസ്‌പിറ്റൽസ് എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്സൺ പ്രീത റെഡ്ഡി, ജോയിന്റ് മാനേജിംഗ് ഡയറക്‌ടർ ഡോ. സംഗീത റെഡ്ഡി, മാനേജിംഗ് ഡയറക്‌ടർ സുനിത റെഡ്ഡി, എക്‌സിക്യുട്ടീവ് വൈസ് ചെയർപേഴ്‌സൺ ശോഭന കാമിനേനി എന്നിവർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: APPOLO HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360