SignIn
Kerala Kaumudi Online
Monday, 03 August 2026 2.05 AM IST

പോട്ട്ഹോൾ+ അലർട്ട്സ് അവതരിപ്പിച്ച് ഏഥർ

ather

കൊച്ചി: യാത്രയ്ക്കിടെ മുന്നിലുള്ള കുഴികൾ, തകർന്ന റോഡ് ഭാഗങ്ങൾ, അസമമായ പ്രതലങ്ങൾ, വേഗ തടയണകൾ എന്നിവയെക്കുറിച്ച് മുൻകൂട്ടി അറിയിക്കുന്ന പോട്ട്ഹോൾ+ അലർട്ട്സ് സംവിധാനം ഏഥർ എനർജി അവതരിപ്പിച്ചു. ഏഥർ 450 എപെക്സ്, 450എക്സ്, റിസ്റ്റ ഇസഡ് എന്നിവയുൾപ്പെടെ രണ്ടാം തലമുറയും അതിന് മുകളിലുള്ള സ്കൂട്ടറുകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഏഥറിന്റെ കണക്റ്റഡ് സ്കൂട്ടറുകളിൽ നിന്നുള്ള യാത്രാ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഏറ്റവും വേഗത്തിലുള്ള വഴിക്ക് പകരം കൂടുതൽ സുഗമമായ യാത്രാമാർഗവും ഇത് നിർദേശിക്കും. സ്കൂട്ടറിന്റെ ഡാഷ്‌ബോർഡിലും ശബ്ദ മുന്നറിയിപ്പായും വിവരങ്ങൾ ലഭ്യമാകും. യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യവും കൂടുതൽ മെച്ചപ്പെടുത്തുകയാണ് ഈ പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATHER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360