SignIn
Kerala Kaumudi Online
Monday, 03 August 2026 2.05 AM IST

പത്ത് പുതിയ ഇരുചക്ര വാഹനങ്ങളുമായി ഹോണ്ട

honda

കൊച്ചി: ഇന്ത്യൻ ഉപഭോക്താക്കളുടെ മാറുന്ന മൊബിലിറ്റി ആവശ്യങ്ങൾ ലക്ഷ്യമിട്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ (എച്ച്എംഎസ്‌ഐ) പത്ത് പുതിയ ഉത്‌പന്നങ്ങളുടെ പോർട്ട്‌ഫോളിയോ അവതരിപ്പിച്ചു. ഏഴ് പുതിയ മോഡലുകളും മൂന്ന് പുതുക്കിയ മോഡലുകളുമാണ് ലഭ്യമാക്കുന്നത്. 'മേക്ക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായാണ് ഐ.സി.ഇ, ഇലക്ട്രിക്, ഫ്‌ളെക്‌സ് ഫ്യൂവൽ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന മോഡലുകൾ വിപണിയിലെത്തിക്കുന്നത്.

ഹോണ്ട എഡിവി 160 സിറ്റി അഡ്വഞ്ചർ സ്‌കൂട്ടർ, സിബി500 റോഡ്സ്റ്റർ, റെബെൽ 300, റെബെൽ 500 ക്രൂസർ ബൈക്കുകൾ, എക്‌സ്ആർ 300എൽ, എക്‌സ്ആർ 300 റാലി അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ, ക്യൂസി3 ഇലക്ട്രിക് സ്‌കൂട്ടർ എന്നിവയാണ് പുതിയ മോഡലുകൾ. സി.ബി350 ശ്രേണിയിലെ വാഹനങ്ങൾ പുതിയ നിറങ്ങളോടെ പുതുക്കി അവതരിപ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുത്ത മോഡലുകളിൽ ഹോണ്ടയുടെ ഇ ക്ലച്ച് സാങ്കേതികവിദ്യയും ലഭ്യമാകും. ഉൽപ്പന്നങ്ങളുടെ വില, ലോഞ്ച് തീയതി, വിപണിയിലെ ലഭ്യത തുടങ്ങിയ വിവരങ്ങൾ പിന്നീട് പ്രത്യേകം പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയിലെ പ്രാദേശിക ഉൽപ്പാദനവും എൻജിനീയറിംഗ് ശേഷിയും കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പോർട്ട്‌ഫോളിയോ അവതരിപ്പിച്ചതെന്ന് ഹോണ്ട വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HONDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360