SignIn
Kerala Kaumudi Online
Monday, 03 August 2026 2.05 AM IST

പുതിയ മോട്ടോർ സൈക്കിൾ റേഞ്ചുമായി ജാവയെസ്ഡി

jawa

കൊച്ചി: കേരളത്തിന് സവിശേഷ അടുപ്പമുള്ള മോട്ടോർ സൈക്കിളാണ് ജാവ യെസ്ഡി. പതിറ്റാണ്ടുകളുടെ ബന്ധമുണ്ട് യെസ്ഡിജാവയ്‌ക്ക് കേരളത്തോട്. ബുള്ളറ്റ് ക്ളബുകളുടെ പ്രിയങ്കരമായ ജാവയെസ്ഡി നിരവധി മലയാള സിനിമകളിലും തിളങ്ങിയിട്ടുണ്ട്. വിദേശ ബുള്ളറ്റുകളുടെ വരവിൽ അൽപ്പമൊന്ന് പരുങ്ങിയ ജാവയെസ്ഡി മൂന്ന് പുത്തൻ മോഡലുകൾ കേരളത്തിൽ അവതരിപ്പിക്കാൻ കാരണവും ഇതുതന്നെ.

ഓണം ഉത്സവ സീസണിന് മുന്നോടിയായി ജാവയെസ്ഡി മോട്ടോർ സൈക്കിൾസ് പുതിയ യെസ്ഡി റേഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ അവതരിപ്പിച്ചു. യെല്ലോ ഫാൽക്കൺ അഡ്വഞ്ചർ, ഗ്രീൻ മാംബ റോഡ്സ്റ്റർ, ഗ്രേ പാന്തർ സ്‌ക്രാംബ്ലർ എന്നീ പുതിയ മോഡലുകളാണ് അവതരിപ്പിച്ചത്.

അഡ്വഞ്ചർ മോഡലിൽ ആദ്യമായി ട്യൂബ്‌ലെസ് ക്രോസ്‌സ്‌പോക്ക് വീലുകളും പുതിയ നിറങ്ങളും ഉൾപ്പെടുത്തി.

യെല്ലോ ഫാൽക്കൺ അഡ്വഞ്ചർ വില

2,13,969 മുതൽ 2,33,969 രൂപ വരെ

ഗ്രീൻ മാംബ റോഡ്സ്റ്റർ, ഗ്രേ പാന്തർ സ്‌ക്രാംബ്ലർ വില

2,06,969 രൂപ(എക്‌സ്‌ഷോറൂം)

ബുക്കിംഗ് ആരംഭിച്ചു

പുതിയ മോഡലുകളുടെ ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചതായും കമ്പനി അറിയിച്ചു. കേരളത്തിൽ 20ലേറെ ടച്ച് പോയിന്റുകൾ ജാവയെസ്ഡിക്കുണ്ട്. 2028ൽ രാജ്യത്താകെ 700 ടച്ച് പോയിന്റുകളുടെ ശൃംഖല വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

രാജ്യത്ത് ആദ്യമായി വിപണിയിലിറക്കുന്ന ചടങ്ങിൽ ഇന്ത്യൻ ഹോക്കി മുൻ നായകനും ഒളിമ്പിക് മെഡൽ ജേതാവുമായ പി.ആർ. ശ്രീജേഷും പങ്കെടുത്തു.

ഓണർഷിപ്പ് അഷ്വറൻസ്
നാല് വർഷം അഥവാ 50,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി. ആറുവർഷം വരെ നീട്ടാം
ഒരു വർഷം റോഡ് സൈഡ് അസിസ്റ്റൻസ്. എട്ട് വർഷം വരെ നീട്ടാം
അഞ്ച് വർഷം വാർഷിക മെയിന്റനൻസ് സൗകര്യം

ഓണക്കാലത്ത് കേരളത്തിൽ നിന്ന് 2026 റേഞ്ച് അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ട്. കേരളത്തിലെ റൈഡർമാരുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനൊപ്പം ഒന്നാം നമ്പർ ബ്രാൻഡാകുമെന്ന ആത്മവിശ്വാസവുമുണ്ട്.

അനുപം തരേജ

സഹസ്ഥാപകൻ

ക്ലാസിക് ലെജൻഡ്‌സ്

ഇടത്തരം മോട്ടോർ സൈക്കിളുകളുടെ ഇന്ത്യയിലെ ഏറ്റവും വലിയ വിപണികളിൽ ഒന്നാണ് കേരളം. പുതിയ വാഹനങ്ങൾ അവതരിപ്പിക്കാൻ കേരളമാണ് അനുയോജ്യം.

റസ്‌റ്റം ഇറാനി

സഹസ്ഥാപകൻ

ക്ലാസിക് ലെജൻഡ്‌സ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JAWAYEZDI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360