SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.19 AM IST

ജോളി സിൽക്‌സിന്റെ നവീകരിച്ച കൊല്ലം ഷോറൂമിന് തുടക്കം

jolly

കൊച്ചി: ജോളി സിൽക്‌സിന്റെ നവീകരിച്ച കൊല്ലം ഷോറൂം വനിതാ, ശിശുക്ഷേമ മന്ത്രി ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കാഞ്ചീപുരം, ബനാറസ് വിവാഹ പട്ടുകൾ, നിത്യോപയോഗ സാരികൾ, ചുരിദാർ മെറ്റീരിയലുകൾ, ഗൗണുകൾ, പുരുഷ-ശിശു വസ്ത്രങ്ങൾ തുടങ്ങി വിപുലമായ ശേഖരമാണ് നാലുനില ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് പ്രത്യേക കളക്ഷനുകളും ലഭ്യമാണ്. ഓഗസ്റ്റ് 30 വരെ 2,000 രൂപയ്ക്ക് മുകളിൽ ജോളി സിൽക്‌സിലും 15,000 രൂപയ്ക്ക് മുകളിൽ ജോയ്ആലുക്കാസിലും പർച്ചേസ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ മഹീന്ദ്ര ഥാർ, ഏഥർ ഇലക്ട്രിക് സ്കൂട്ടറുകൾ, ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ നേടാം. ചടങ്ങിൽ മേയർ എ.കെ. ഹഫീസ്, നടി അനിഖ സുരേന്ദ്രൻ, ജോയ്ആലുക്കാസ് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടർമാരായ ആന്റണി ജോസ്, തോമസ് മാത്യു ,ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഹെൻറി ജോർജ്, റീട്ടെയിൽ ഹെഡ് രാജേഷ് കൃഷ്ണ, മാർക്കറ്റിംഗ് മേധാവി അനീഷ് വർഗീസ്, റീജണൽ മാനേജർ ജയ്സൺ, ജോളി സിൽക്‌സ് റീജണൽ മാനേജർ മഹേഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOLLY SILKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360