SignIn
Kerala Kaumudi Online
Friday, 14 August 2026 12.56 AM IST

എം.എ യൂസഫലിയെ അഭിനന്ദിച്ച് യു.എ.ഇ പ്രസിഡന്റ്

yma

അബുദാബി ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചു

അബുദാബി : യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി മുഷ്‌റിഫ്‌ മാൾ ലുലു ഹൈപ്പർമാർക്കറ്റും ഫിഷ് മാർക്കറ്റും സന്ദർശിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിക്കൊപ്പം ഒരു മണിക്കൂറിനടുത്ത് അദ്ദേഹം മുഷ്റിഫ് മാളിൽ ചെലവഴിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഭക്ഷ്യവസ്തുക്കളുടെയും അവശ്യസാധനങ്ങളുടെയും വിതരണം തടസപ്പെടാതെ ഉറപ്പാക്കിയതിനും വിപണിയിൽ വിലസ്ഥിരത നിലനിർത്തിയതിനും യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പിനെ ഷെയ്ഖ് മുഹമ്മദ് അഭിനന്ദിച്ചു. ലുലു സ്വീകരിച്ച മുൻകരുതലുകളും ഇടപെടലുകൾക്കുമുള്ള അംഗീകാരമാണ് യു.എ.ഇ ഭരണാധികാരിയുടെ സന്ദർശനം. ലുലു സി.ഇ.ഒ സെയ്ഫി രൂപാവാല, എക്‌സിക്യുട്ടീവ് ഡയറക്ടർ എം.എ അഷറഫ് അലി , ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർമാരായ എം.എ സലിം , മുഹമ്മദ് അൽത്താഫ് ഉൾപ്പെടെയുള്ള ലുലു ഗ്രൂപ്പ് നേതൃത്വവുമായും ഷെയ്ഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LULU MALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360