
1,500 വിദ്യാർത്ഥികൾക്ക് മുത്തൂറ്റ് സ്‌കോളർഷിപ്പ്
കൊച്ചി: സർക്കാർ സ്കൂൾ വിദ്യാർത്ഥികളുടെ അക്കാദമിക മികവ് പ്രോത്സാഹിപ്പിക്കുന്ന മുത്തൂറ്റ് ഫിനാൻസിന്റെ 'മുത്തൂറ്റ് എം. ജോർജ് എക്‌സലൻസ് അവാർഡിന്റെ' 17ാം പതിപ്പിന് തുടക്കമായി. 2026-27 വർഷത്തിൽ ഏഴ് സംസ്ഥാനങ്ങളിലായി 1,500 വിദ്യാർത്ഥികൾക്ക് 3,000 രൂപ വീതം ക്യാഷ് അവാർഡ് നൽകും. ഇതിനായി 50 ലക്ഷം രൂപയിലധികം വകയിരുത്തി. സംസ്ഥാന പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പദ്ധതി ഉദ്‌ഘാടനം ചെയ്തു. എട്ട്, ഒൻപത് ക്ളാസുകളിലെ പരീക്ഷകളിൽ മികവ് പുലർത്തിയ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്. ജില്ലാ വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണത്തോടെയാണ് തിരഞ്ഞെടുപ്പ്. പദ്ധതിയുടെ തുടക്കം മുതൽ ഇതുവരെ 13,411 വിദ്യാർത്ഥികൾക്ക് 3.76 കോടി രൂപയുടെ സ്കോളർഷിപ്പുകൾ നൽകിയതായി മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് പറഞ്ഞു, തൃക്കാക്കര എം.എൽ.എ. ഉമാ തോമസ്, എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ ഒഫ് എഡ്യൂക്കേഷൻ സുബിൻ പോൾ, സൻസ്കാര സ്കൂൾ പ്രിൻസിപ്പൽ ഡോ. സ്വാമിനാഥൻ കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |