SignIn
Kerala Kaumudi Online
Tuesday, 03 November 2026 2.04 AM IST

റബർ വില ₹300 കടന്നു

ss

ലഭ്യതയിലെ ഇടിവ് രൂക്ഷമാകുന്നു

കോട്ടയം: ഉത്പാദനത്തിലെ ഇടിവിൽ ലഭ്യത കുറഞ്ഞതോടെ റബർ വില കിലോയ്ക്ക് 300 രൂപ കടന്നു. കാർ വിപണിയിലെ ഉണർവിനനുസരിച്ച് ടയർ കമ്പനികൾക്ക് ആവശ്യമായ ഷീറ്റ് ലഭിക്കുന്നില്ല. മഴയും വെയിലും മാറിമാറിയെത്തുന്ന കാലാവസ്ഥ ടാപ്പിംഗിനെയും ബാധിച്ചു. ആഭ്യന്തര വില അന്താരാഷ്ട്ര നിലവാരത്തെ മറികടന്നത് ടയർ കമ്പനികൾക്ക് തിരിച്ചടിയായി.

വില കുറയ്ക്കാനുള്ള കമ്പനികളുടെ നീക്കങ്ങൾക്കിടയിലും ആവശ്യകത കൂടിയതും ഷീറ്റ് വരവ് കുറഞ്ഞതും വിപണിയിൽ വില ഉയർത്തി. റബർ ബോർഡിന്റെ കണക്കനുസരിച്ച് ഉത്പാദനത്തിൽ ഏകദേശം 5.22 ലക്ഷം ടണ്ണിന്റെ കുറവുണ്ട്. പ്രതികൂല കാലാവസ്ഥ ഉത്പാദനത്തെ ബാധിച്ചതിനൊപ്പം ഷീറ്റിനു പകരം ലാറ്റക്സ് വിൽക്കുന്നതിലേക്ക് കർഷകർ മാറിയതും ഷീറ്റ് ലഭ്യത കുറച്ചു.

പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുള്ള ഇറക്കുമതിച്ചെലവിലെ വർദ്ധനയും ക്രൂഡ് വിപണിയിലെ സമ്മർദ്ദം കൃത്രിമ റബർ ഉത്പാദനച്ചെലവിലുണ്ടാക്കിയ വർദ്ധനയും സ്വാഭാവിക റബറിന്റെ വിലയ്ക്ക് പിന്തുണയായി.

##അന്താരാഷ്ട്ര വില (കിലോക്ക്)

ചൈന -265 രൂപ

ടോക്കിയോ- 264 രൂപ

ബാങ്കോക്ക് -268 രൂപ

#####################

കുതിപ്പ് തുടർന്ന് കുരുമുളക്

കഴിഞ്ഞ ആഴ്ച കുരുമുളക് വില കിലോക്ക് 10 രൂപയിലേറെ ഉയർന്നു. ഒരു മാസത്തിനിടെ 40 രൂപയാണ് കൂടിയത്. ഒരു കിലോ കുരുമുളകിന് 740 രൂപവരെ ഉയർന്നെങ്കിലും കുരുമുളക് വള്ളികളുടെ ദ്രുതവാട്ടം കാരണം ഉത്പാദനം കുറഞ്ഞതിനാൽ സാധാരണ കർഷകർക്ക് നേട്ടമില്ല.

നാഷണൽ കമ്മോഡിറ്റി എക്സ്ചേഞ്ച് നവംബർ അവധി വില 770 രൂപയും ഡിസംബർ 779 രൂപയുമാണ്. വില ഇനിയും കൂടിയേക്കുമെന്ന പ്രതീക്ഷയിൽ പലരും സ്റ്റോക്ക് ചെയ്യുകയാണ്.

###കയറ്റുമതി നിരക്ക് (ടണ്ണിന്)

ഇന്ത്യ . - 8000 ഡോളർ

ശ്രീലങ്ക- 7000 ഡോളർ

ഇന്തോനേഷ്യ- 6500 ഡോളർ

വിയറ്റ്നാം -6200 ഡോളർ

ബ്രസീൽ -6000 ഡോളർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RUBBER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360