SignIn
Kerala Kaumudi Online
Monday, 02 November 2026 1.38 AM IST

പുതിയ എസ്‌.യു.വി ബയോൺ അവതരിപ്പിച്ച് ഹ്യുണ്ടായ്

hyundai

കൊച്ചി: ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ പുതിയ എസ്‌.യു.വിയായ ബയോൺ അവതരിപ്പിച്ചു. 1.5 ലിറ്റർ പെട്രോൾ എൻജിനിൽ പ്രവർത്തിക്കുന്ന വാഹനത്തിന് 115 പി.എസ്. കരുത്തുണ്ട്. ആറ് സ്പീഡ് മാനുവൽ, ഐ.വി.ടി ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാണ്. ജനറേറ്റീവ് എ.ഐ വോയിസ് അസിസ്റ്റന്റ്, 12.3 ഇഞ്ച് വീതമുള്ള രണ്ട് ഡിസ്‌പ്ലേകൾ, 70-ലധികം കണക്റ്റഡ് ഫീച്ചറുകൾ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. 23 ഡ്രൈവർ അസിസ്റ്റൻസ് ഫീച്ചറുകളുള്ള ലെവൽ 2 പ്രോ എഡിഎഎസും ആറ് എയർബാഗുകളും സുരക്ഷ ഉറപ്പാക്കുന്നു. ഇന്ത്യയിൽ നിർമിക്കുന്ന ബയോൺ 50-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുമെന്ന് കമ്പനി അറിയിച്ചു.

സാങ്കേതിക സവിശേഷതകൾ

ജനറേറ്റീവ് എ.ഐ വോയിസ് അസിസ്റ്റന്റ്

12.3 ഇഞ്ച് വീതമുള്ള രണ്ട് ഡിസ്‌പ്ലേകൾ

70-ലധികം കണക്റ്റഡ് ഫീച്ചറുകൾ

പ്രാരംഭ എക്‌സ്‌ഷോറൂം വില

9,99,900 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360