
കൊച്ചി: യൂണിഫൈഡ് പേയ്‌മെന്റ്സ് ഇന്റർഫേസ്(യു.പി.ഐ) വഴി പ്രതിദിനം ശരാശരി ഒരു ലക്ഷം കോടി രൂപയിലേറെ മൂല്യമുള്ള ഇടപാടുകളുമായി ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചു. ഒരു മാസത്തെ ശരാശരി പ്രതിദിന ഇടപാടുമൂല്യം ആദ്യമായാണ് ഈ പരിധി കടക്കുന്നത്. ഉത്സവകാലത്തെ വാങ്ങലുകളും ഓൺലൈൻ വിൽപ്പനയും ഡിജിറ്റൽ ഇടപാടുകൾക്ക് വേഗം പകർന്നു.
ഒക്ടോബറിൽ ആകെ 2547 കോടി ഇടപാടുകളാണ് യു.പി.ഐയിലുണ്ടായത്. കഴിഞ്ഞ വർഷം ഒക്ടോബറിലെ 2070 കോടി ഇടപാടുകളെ അപേക്ഷിച്ച് 23 ശതമാനം വർദ്ധന. ഇടപാടുകളുടെ ആകെ മൂല്യം 16 ശതമാനം ഉയർന്ന് 31.53 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ മാസം 27.27 ലക്ഷം കോടി രൂപയായിരുന്നു മൂല്യം. പ്രതിദിനം ശരാശരി 82.2 കോടി ഇടപാടുകളും പുതിയ റെക്കാഡാണ്.
ദൈനംദിന ചെലവുകൾക്കു പുറമേ കൂടുതൽ മൂല്യമുള്ള വാങ്ങലുകൾക്കും ഉപഭോക്താക്കൾ യു.പി.ഐ ഉപയോഗിച്ചതായി പേയ്‌മെന്റ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സെപ്തംബറിൽ 2406 കോടി ഇടപാടുകളിലൂടെ 29.37 ലക്ഷം കോടി രൂപയുടെ പണമിടപാടുകളാണ് നടന്നത്.
എം.ഡി.ആർ തിരിച്ചടിയായേക്കും
ചില വ്യാപാര ഇടപാടുകൾക്ക് വ്യാപാരി ഡിസ്കൗണ്ട് നിരക്ക് (എം.ഡി.ആർ) ഏർപ്പെടുത്താനുള്ള നിർദേശം യു.പി.ഐ വളർച്ച ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം നിലനിർത്താനും വികസിപ്പിക്കാനും ആവശ്യമായ വരുമാനം കണ്ടെത്തുന്നതിനൊപ്പം ഉപഭോക്താക്കൾക്കും വ്യാപാരികൾക്കും ചെലവുകുറഞ്ഞ ഇടപാടുകൾ ഉറപ്പാക്കേണ്ടതും വെല്ലുവിളിയാണ്.
India's Unified Payments Interface (UPI) achieved a historic milestone, recording over ₹1 lakh crore in average daily transaction value for the first time. October saw 2547 crore transactions, totaling ₹31.53 lakh crore, reflecting significant digital payment growth. Concerns exist that proposed Merchant Discount Rate (MDR) for some transactions could impact future UPI expansion.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |