ടെഹ്റാൻ: അമേരിക്ക തങ്ങളുടെ നിബന്ധനകൾ പൂർണമായി അംഗീകരിക്കുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് രണ്ടു ദിവസത്തിനുള്ളിൽ തുറന്നുനൽകാൻ തയ്യാറാണെന്ന് ഇറാൻ. ഖത്തറിന്റെ മദ്ധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്. മുമ്പ് മുന്നോട്ടുവച്ച അഞ്ച് ദിവസത്തെ സമയം ഖത്തറിന്റെ ഇടപെടലിനെത്തുടർന്ന് രണ്ട് ദിവസമായി കുറയ്ക്കാൻ ഇറാൻ സമ്മതിക്കുകയായിരുന്നു.
അമേരിക്ക തങ്ങൾക്കെതിരെ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കണമെന്നതാണ് ഇറാൻ മുന്നോട്ടുവയ്ക്കുന്ന പ്രധാന വ്യവസ്ഥകളിലൊന്ന്. ഇസ്ലാമാബാദ് ധാരണാപത്രത്തിന് ശേഷം ഏർപ്പെടുത്തിയ ഉപരോധങ്ങൾ നീക്കുക, മേഖലയിലെ യു എസ് സൈനിക സാന്നിദ്ധ്യം കുറയ്ക്കുക, എണ്ണ വിൽപനയ്ക്കുള്ള ഇളവുകൾ പുനഃസ്ഥാപിക്കുക, ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ തടഞ്ഞുവച്ച ഇറാനിയൻ ഫണ്ടുകൾ വിട്ടുകൊടുക്കുക എന്നിവയാണ് ഇറാന്റെ മറ്റ് ആവശ്യങ്ങൾ.
കൂടാതെ, ഒമാനുമായി ചേർന്ന് നിശ്ചയിച്ച പുതിയ കപ്പൽപാത അംഗീകരിക്കണമെന്നും മറ്റ് പാതകൾ അടയ്ക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇറാന്റെ ഏഴ് നിബന്ധനകളും അംഗീകരിക്കാതെ ചർച്ചകൾക്ക് സാദ്ധ്യതയില്ലെന്നും ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്നും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ മൊഹ്സെൻ റെസായി വ്യക്തമാക്കി. ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാൽ പുതിയ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
അതേസമയം, യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ കത്ത് ഖത്തർ വഴി കൈമാറിയതിന് പിന്നാലെ മേഖലയിൽ നയതന്ത്ര നീക്കങ്ങൾ ശക്തമായിട്ടുണ്ട്. ഇറാൻ ചർച്ചകൾക്ക് താല്പര്യം കാണിക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. എന്നാൽ, ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ സമാധാന ചർച്ചകളിലേക്ക് കടക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ.
Iran is prepared to reopen the Strait of Hormuz within two days if the United States fully accepts its conditions, stated during Qatar-mediated talks. Key demands include lifting US sanctions, reducing military presence, and releasing frozen Iranian funds. Iran maintains a firm stance, insisting on the fulfillment of these requirements before reopening the critical waterway and proceeding with further peace negotiations.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |