SignIn
Kerala Kaumudi Online
Monday, 02 November 2026 3.33 AM IST

വാണിജ്യ പാചകവാതകം:10 രൂപ കൂട്ടി,​ ഗാർഹിക സിലിണ്ടർ വിലയിൽ ​ മാറ്റമില്ല

gas

കൊച്ചി: ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില പൊതുമേഖല എണ്ണക്കമ്പനികൾ 10 രൂപ കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് തിരുവനന്തപുരത്ത് 2,849 രൂപ നൽകണം. തുടർച്ചയായ മൂന്നാം മാസമാണ് വില കൂട്ടുന്നത്. ഒക്ടോബറിൽ സിലിണ്ടറിന് 62.50 രൂപ കൂട്ടിയിരുന്നു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക വിലയിൽ മാറ്റമില്ല. ഇന്നലെ പുതിയ നിരക്കുകൾ പ്രാബല്യത്തിലായി.

വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എ.ടി.എഫ്) വില ലിറ്ററിന് 1.37 രൂപയും കൂട്ടി. തുടർച്ചയായ നാലാം മാസമാണ് വർദ്ധിപ്പിക്കുന്നത്. ഇതോടെ ഡൽഹിയിൽ ലിറ്ററിന് 137.12 രൂപയായിരുന്ന വിമാന ഇന്ധനവില 138.50 രൂപയായി.

വാണിജ്യ എൽ.പി.ജി വില (19 കിലോഗ്രാം)

കൊച്ചി: 2,828 രൂപ

കോഴിക്കോട്: 2,860.50 രൂപ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360