SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.00 AM IST

പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജിൽ ബിരുദദാനച്ചടങ്ങ്

a

കാട്ടാക്കട: പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളേജിലെ 19-ാമത് ബിരുദദാനച്ചടങ്ങ് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല വൈസ് ചാൻസലർ ഡോ. എ. ബിജുകുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 61 വിദ്യാർത്ഥികൾ ബിരുദം ഏറ്റുവാങ്ങി.
കോളേജ് മെഡിക്കൽ ഡയറക്ടർ ഡോ. ആർ. ലക്ഷ്മി സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഡോ. എ. ജയശ്രീ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. ആർ. വിജയ, പി.ടി.എ പ്രസിഡന്റ് ആർ, ഹരികുമാർ, സ്റ്റുഡന്റ്സ് യൂണിയൻ ചെയർപേഴ്സൺ സി. എ. ആദിനാരായണൻ, പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടർ ഡോ.ജെ.ഹരീന്ദ്രൻ നായർ, ഡയറക്ടർ ഡോ. എ. കസ്തൂരി നായർ എന്നിവർ പങ്കെടുത്തു. ബിരുദധാരികളുടെ പ്രതിനിധി ഡോ. രാഖി ജെ. പിള്ള നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PANKAJAKASTHURI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360