
ബിസിനസ് ക്ലാസ് സൗകര്യങ്ങളോടെ പുതിയ പതിപ്പ്
കൊച്ചി: ബിസിനസ് ക്ലാസ് സുഖസൗകര്യങ്ങളും ആഡംബര സംവിധാനങ്ങളുമായി എം.ജി വിൻഡ്സർ ഇലക്ട്രിക് എസ്.യു.വിയുടെ ഇൻഡൽജ് പതിപ്പ് പുറത്തിറക്കി. 38 കെ.ഡബ്ല്യു.എച്ച് ബാറ്ററി പാക്കുള്ള വാഹനത്തിന് 100 കിലോവാട്ട് (136 പി.എസ്) കരുത്തും 200 എൻ.എം ടോർക്കുമുണ്ട്. ഷാഡോ ഗോൾഡ് ബോഡി നിറവും ബ്ലാക്ക് റൂഫും ചേർന്ന ഡ്യുവൽ ടോൺ രൂപമാണ് പ്രധാന ആകർഷണം. ബ്ലാക്ക് ഒ.ആർ.വി.എമ്മുകൾ, 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകൾ, പ്രത്യേക ഇൻഡൽജ് ബാഡ്ജിംഗ് എന്നിവ പുറംമോടി വർദ്ധിപ്പിക്കുന്നു.
അർബൻ ടാൻ, ബ്ലാക്ക് നിറങ്ങളിലുള്ള പുതിയ അപ്‌ഹോൾസ്റ്ററിയാണ് അകത്തളത്തിലെ പ്രത്യേകത. പിൻസീറ്റിൽ പ്രൈവസി സ്‌ക്രീൻ, പ്രീമിയം പില്ലോകൾ, നെക്ക് കുഷ്യനുകൾ, റിയർ സൺഷെയ്ഡ് എന്നിവയുമുണ്ട്. 3ഡി മാറ്റുകൾ, ക്രോം അലങ്കാരങ്ങൾ, ബമ്പർ കോർണർ പ്രൊട്ടക്ടറുകൾ, ബോഡി സൈഡ് മോൾഡിംഗ്, ലെതർ കീ കവർ എന്നിവയുൾപ്പെടുന്ന ആക്‌സസറി പാക്കേജും ലഭ്യമാണ്.
കൊച്ചിയിലെ എം.ജി കോസ്റ്റ്‌ലൈൻ ഗാരേജിൽ നടന്ന ചടങ്ങിൽ എം.ജി സോണൽ ഹെഡ് കണ്ണൻ ഗോപിനാഥൻ, സേഷാ സായ്, ജയകുമാർ ജി., മനോജ് എന്നിവർ ചേർന്ന് വാഹനം പുറത്തിറക്കി.
പ്രാരംഭ എക്‌സ്‌ഷോറൂം വില
17,99,800 രൂപ
ഒറ്റ ചാർജിൽ ലഭിക്കുന്ന റേഞ്ച്
332 കിലോമീറ്റർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |