
കൊച്ചി:ദീർഘകാലത്തെഇടവേളയ്ക്ക്ശേഷംഇന്ത്യൻവിപണിയിലേക്ക്വിദേശനിക്ഷേപകരുടെകുത്തൊഴുക്ക്.സർക്കാർബോണ്ടുകൾ,ഓഹരികൾ,ബാങ്ക്നിക്ഷേപങ്ങൾഎന്നിവയിലേക്കാണ്കഴിഞ്ഞമൂന്നാഴ്ചയ്ക്കിടെവലിയതോതിൽഡോളർഒഴുകിയെത്തുന്നത്.ഇക്കാലയളവിൽസർക്കാർസെക്യൂരിറ്റികളിൽ300കോടിഡോളർവിദേശനിക്ഷേപമാണ്ലഭിച്ചത്.എഫ്.സി.എൻ.ആർ(ബി),ഇക്‌സ്റ്റേർണൽവാണിജ്യവായ്പകൾഎന്നിവയിലൂടെ6,500കോടിഡോളർകൂടിലഭിക്കുമെന്നാണ്വിലയിരുത്തുന്നത്.
രൂപയ്ക്ക് സ്ഥിരത പകരാൻ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും നികുതിയിലും നിക്ഷേപ പരിധിയിലും ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ ആഗോള ഫണ്ടുകൾ ഇന്ത്യയിലേക്ക് റെക്കാഡ് പണമെത്തിക്കുന്നത്. ജൂൺ അഞ്ചിന് നടപ്പാക്കിയ പരിഷ്‌കരണത്തിന് ശേഷം ആഗോള നിക്ഷേപ സൂചികകളിൽ ഉൾപ്പെടുന്ന ബോണ്ടുകളിലെ നിക്ഷേപത്തിൽ 40,000 കോടി രൂപയുടെ വർദ്ധനയുണ്ട്. ഇതോടൊപ്പം പ്രമുഖ ആഗോള ഫണ്ടുകളായ പിക്‌റ്റെറ്റ് അസറ്റ് മാനേജ്‌മെന്റ്, ന്യൂബെർഗർ ബെർമൻ ഗ്രൂപ്പ്, എം ആൻഡ് ജി ഇൻവെസ്റ്റ്‌മെന്റ്‌സ് എന്നിവയുംഅധികതുകമുടക്കാനൊരുങ്ങുകയാണ്. നികുതി ഇളവുകൾലഭിച്ചതോടെ വിദേശ ഫണ്ടുകളുടെ വരുമാനം 15 മുതൽ 20 ശതമാനം വരെ ഉയരുമെന്ന് വിലയിരുത്തുന്നു.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ഭാഗമായി ക്രൂഡോയിൽ വില കുതിച്ചതും ഡോളറിന് കരുത്തേറിയതും കണക്കിലെടുത്ത് ഇന്ത്യയിൽ നിന്ന് ഫണ്ടുകൾ വലിയ തോതിൽ പണം പിൻവലിച്ചതോടെയാണ് കേന്ദ്ര സർക്കാരും റിസർവ് ബാങ്കും വിദേശ നിക്ഷേപകർക്കായി വൻ ഇളവുകൾ പ്രഖ്യാപിച്ചത്. ഈ നടപടികളിലൂടെ നടപ്പു വർഷം ഇന്ത്യയിലേക്ക് 5,000 മുതൽ 10,000 കോടി ഡോളർ വരെ അധിക നിക്ഷേപമാണ്പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ മറ്റ് എമർജിംഗ് സാമ്പത്തിക മേഖലകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ബോണ്ടുകൾക്ക് ആകർഷണീയത കൂടുതലാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു.ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങൾ നിക്ഷേപ പലിശ ഉയർത്തിയാണ് വിദേശ നിക്ഷേപം ആകർഷിച്ചത്.
വിദേശ ഫണ്ടുകൾ 15, 30,40 വർഷ പരിധിയുള്ള ബോണ്ടുകളിൽ നടത്തുന്ന നിക്ഷേപങ്ങളിലെ നിയന്ത്രണങ്ങൾറിസർവ്ബാങ്ക്കഴിഞ്ഞദിവസംപിൻവലിച്ചിരുന്നു. വിദേശ പോർട്ട്‌ഫോളിയോ ഫണ്ടുകൾക്ക് സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള വിവിധ പരിധികളും ഒഴിവാക്കി. പ്രവാസികളുടെ എഫ്.സി.എൻ.ആർ(ബി), എൻ.ആർ.ഇ നിക്ഷേപങ്ങൾക്ക് അധിക പലിശ നൽകാൻ ബാങ്കുകൾക്ക് താത്കാലിക അനുമതിയുംനൽകിയിട്ടുണ്ട്.ഇതോടൊപ്പം പൊതുമേഖല സ്ഥാപനങ്ങൾക്ക് വിദേശ കറൻസിയിൽ വായ്പയെടുക്കുന്നതിന് ഫോറക്‌സ് സ്വാപ്പിന് ഇളവ് നൽകി.കഴിഞ്ഞദിവസങ്ങളിൽഡോളറിനെതിരെരൂപകരുത്താർജിച്ചതുംവിദേശഫണ്ടിന്റെവരവ്കൂടിയതിനാലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |