
കൊച്ചി: ഫോർച്യൂൺ ഇന്ത്യയുടെ രാജ്യത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപകയും ചെയർപേഴ്സണുമായ നിത അംബാനി ഒന്നാം സ്ഥാനത്തെത്തി.
ദീർഘദർശനത്തോടെയുള്ള നേതൃത്വത്തിനും, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തോടുമുള്ള നിരന്തര പ്രതിബദ്ധതയ്ക്കും, യഥാർഥ വിജയം എന്നത് നമ്മൾ മാറ്റിയെഴുതുന്ന ജീവിതങ്ങളിലൂടെയാണെന്ന ഉറച്ച വിശ്വാസത്തിനുമുള്ള അംഗീകാരമാണിത്. നിത അംബാനിയുടെ നേതൃത്വത്തിൽ റിലയൻസ് ഫൗണ്ടേഷൻ ഇന്ത്യയിലാകെ 2..9 കോടി കുട്ടികൾ ഉൾപ്പെടെ 10 കോടിയിലധികം ആളുകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |