ന്യൂഡൽഹി: ഇന്ന് നടക്കാനിരിക്കുന്ന ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം ട്വന്റി20 മത്സരത്തിൽ ടോസ് നിർണായകമായേക്കും. റാഞ്ചിയിൽ വൈകുന്നേരങ്ങളിൽ മഞ്ഞുവീഴ്ച ശക്തമാകാൻ സാദ്ധ്യതയുള്ളതിനാൽ ടോസ് നേടുന്ന ടീമിന് മത്സരത്തിൽ മുൻതൂക്കം ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ആദ്യ ജയം നേടിയ ഇന്ത്യക്ക് രണ്ടാം മത്സരവും വിജയിച്ച് പരമ്പരയിൽ ലീഡ് നേടുകയാണ് ലക്ഷ്യം.
ഇന്ത്യൻ താരങ്ങളുടെ പരിശീലനത്തിനിടെ ഗ്രൗണ്ടിന്റെ വശങ്ങളിൽ കട്ടിയുള്ള മഞ്ഞുപാളി കാണപ്പെട്ടിരുന്നു. രാത്രിയോടെ മഞ്ഞുവീഴ്ച വർദ്ധിച്ചാൽ പന്ത് കൈകാര്യം ചെയ്യുന്നത് ബൗളർമാർക്ക് പ്രയാസമായേക്കും. പ്രത്യേകിച്ച് രണ്ടാമത് പന്തെറിയുന്ന ടീമിന് ഇത് തിരിച്ചടിയായേക്കും. അതിനാൽ ടോസ് നേടുന്ന ടീമിന്റെ തീരുമാനം മത്സരഫലത്തെ സ്വാധീനിക്കാമെന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്.
ബാറ്റിംഗിന് അനുകൂലമായ പിച്ചാണ് റാഞ്ചിയിലേതെന്നാണ് പ്രതീക്ഷ. ബാറ്റിംഗ് മുൻതൂക്കം ഇന്ത്യയ്ക്കാണ് കൂടുതൽ. അതിനാൽ മികച്ച ബാറ്റിംഗ് ആവർത്തിക്കാനായാൽ ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാനാകും. ആദ്യ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ 171 റൺസിൽ ഒതുക്കിയ ഇന്ത്യ 15 ഓവർ തികയുംമുമ്പ് ലക്ഷ്യം കണ്ടിരുന്നു. എട്ടു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
The second T20 match between India and West Indies in Ranchi today could see the toss play a crucial role. Experts believe heavy evening dew might disadvantage the team bowling second, making ball handling difficult for bowlers. India, leading the five-match series 1-0 after an eight-wicket win, aims for another victory on the batting-friendly pitch.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ക്ലിയർ റെയിൻ..
കനത്ത ചൂടിന് ആശ്വാസമായി ഇന്നലെ പെയ്ത മഴയിൽ കോഴിക്കോട്
മാനാഞ്ചിറയിൽ നിന്നുള്ള ദൃശ്യം..