ദുബായ്: ഇന്ത്യയ്‌ക്കെതിരായ വനിതാ ഏഷ്യാകപ്പ് മത്സരത്തിൽ ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ പാകിസ്ഥാൻ വനിതാ ടീമിന്റെ പരിശീലകൻ വഹാബ് റിയാസിന്റെ പ്രതികരണമാണ് ചർച്ചയാകുന്നത്. ഇന്ത്യക്കെതിരെ 55 റൺസിന് ഓൾഔട്ടായെങ്കിലും ഏഷ്യാകപ്പിലെ മികച്ച ടീം പാകിസ്ഥാനാണെന്നാണ് വഹാബ് റിയാസിന്റെ അവകാശവാദം. മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു റിയാസ്.
മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 18.1 ഓവറിൽ 55 റൺസ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 8.4 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. പാകിസ്ഥാൻ ബാറ്റർമാരെ ഇന്ത്യൻ ബൗളർമാർ പൂർണമായും നിഷ്പ്രഭരാക്കി. ശ്രീ ചാർണി മൂന്ന് വിക്കറ്റും ദീപ്തി ശർമ്മയും പ്രേമ റാവത്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തിയപ്പോൾ ഷഫാലി വർമ്മ ഒരു വിക്കറ്റ് നേടി. ഓപ്പണർമാരായ മുനീബ അലി, ഷവാൽ സുൽഫിഖർ എന്നിവർക്ക് മാത്രമാണ് പാകിസ്ഥാൻ നിരയിൽ രണ്ടക്കം കടന്നത്. എന്നാൽ തോൽവിക്കിടയിലും ടീമിൽ പൂർണ വിശ്വാസമുണ്ടെന്ന് വഹാബ് റിയാസ് പറയുന്നു.
'ഞങ്ങളുടെ ടീമിലെ എല്ലാ താരങ്ങൾക്കും കഴിവുണ്ട്. അവർ സ്വന്തം കഴിവിൽ വിശ്വസിക്കുകയാണ് വേണ്ടത്. അടുത്ത മത്സരം ഹോങ്കോങ്ങിനെതിരെയാണ്. ഇന്ത്യയ്‌ക്കെതിരെ സംഭവിച്ച പിഴവുകൾ പരിശോധിക്കും. അതേ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും. ഏഷ്യാകപ്പിൽ കിരീടം നേടാൻ ഏറ്റവും മികച്ച ടീം പാകിസ്ഥാനാണെന്ന് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നു. ഇവിടുത്തെ സാഹചര്യങ്ങൾ ഞങ്ങൾക്ക് അനുകൂലമാണ്,'
അതേസമയം, ടീമിന്റെ നിലവിലെ ഘടനയെക്കുറിച്ച് പാകിസ്ഥാൻ ക്യാപ്ടൻ സന മിറിന് പരിശീലകൻ വഹാബ് റിയാസിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ്. ഏഷ്യാകപ്പിനായി ടീമിൽ വരുത്തിയ വൻ അഴിച്ചുപണിക്കെതിരെ സന നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു. ഏഴ് താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ക്യാപ്ടന്റെ പ്രതികരണം. സനയുടെ അഭിപ്രായത്തെക്കുറിച്ച് ചോദിച്ചപ്പോൾ അതുമായി തനിക്ക് ബന്ധമില്ലെന്നായിരുന്നു റിയാസിന്റെ മറുപടി.
'സനയ്ക്ക് അവരുടേതായ അഭിപ്രായമുണ്ട്. അതിൽ എനിക്ക് ഒന്നും ചെയ്യാനില്ല. ഭാവി മുന്നിൽ കണ്ടാണ് ടീമിൽ മാറ്റങ്ങൾ വരുത്തിയത്. നേരത്തെ കളിച്ചിരുന്ന താരങ്ങൾ നിരവധി ലോകകപ്പുകളിലും ഏഷ്യാകപ്പുകളിലും കളിച്ചിട്ടുണ്ട്. എന്നാൽ പ്രതീക്ഷിച്ച ഫലം ലഭിച്ചിരുന്നില്ല. അതിനാലാണ് പുതിയ താരങ്ങൾക്ക് അവസരം നൽകാനും വരാനിരിക്കുന്ന ടൂർണമെന്റുകൾക്കായി ടീമിനെ ഒരുക്കാനും തീരുമാനിച്ചത്. ഒഴിവാക്കിയ താരങ്ങൾ ആരൊക്കെയാണെന്നതല്ല വിഷയം. യാഥാർഥ്യം മനസിലാക്കണം. പുറത്താക്കപ്പെട്ട താരങ്ങൾ മികച്ച പ്രകടനം നടത്തിയിരുന്നില്ല. പുതിയ താരങ്ങളെ ടീമിന്റെ ഭാഗമാക്കിയ തീരുമാനം ശരിയായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്,' റിയാസ് കൂട്ടിച്ചേർത്തു.
സെമിഫൈനൽ പ്രതീക്ഷയിൽ പാകിസ്ഥാൻ
ഇന്ത്യയോടേറ്റ കനത്ത തോൽവിയോടെ വനിതാ ഏഷ്യാകപ്പിന്റെ സെമിഫൈനൽ പാകിസ്ഥാന് കടുത്ത വെല്ലുവിളിയായി. ഇനി നടക്കുന്ന മത്സരത്തിൽ ജയം അനിവാര്യമാണ്. അടുത്ത മത്സരത്തിൽ വിജയിക്കാനായില്ലെങ്കിൽ പാകിസ്ഥാൻ ഏഷ്യാകപ്പിൽ നിന്നും പുറത്താവും.
Pakistan's women's team suffered a heavy defeat, bowled out for 55 against India in the Asia Cup. Coach Wahab Riaz surprisingly claimed Pakistan remains the top team despite the loss, a stance contradicted by Captain Sana Mir who criticized recent squad changes. The defeat has severely jeopardized Pakistan's semi-final qualification prospects.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |