SignIn
Kerala Kaumudi Online
Monday, 07 September 2026 1.04 AM IST

അട്ടപ്പാടിയിൽ മൂന്ന് ചാക്കുകളിലായി മൃതദേഹഭാഗങ്ങൾ

f

ഒരു ചാക്കിൽ സ്ത്രീയുടെയും കുഞ്ഞിന്റെയും തലഭാഗം

പാലക്കാട്: അട്ടപ്പാടിയിൽ ഭവാനി പുഴയോരത്ത് ചാക്കിൽ കെട്ടിയ നിലയിൽ ഒരു യുവതിയുടേയും കുഞ്ഞിന്റേയും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ പുതൂർ പഞ്ചായത്തിലെ ചീരക്കടവ് ഭാഗത്തെ ഭവാനിയുടെ തീരത്താണ് മൂന്ന് ഭാഗങ്ങളിൽ നിന്ന് ചാക്ക് കെട്ടുകൾ കണ്ടത്തിയത്.

പ്രദേശത്ത് പശുവിനെ മേയ്ക്കാനെത്തിയവരാണ് ചാക്കു കെട്ടുകൾ കണ്ടത്. ദുർഗന്ധം വമിച്ചതോടെ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോഴാണ് മനുഷ്യ ശരീരഭാഗങ്ങളാണെന്ന് മനസിലായത്. ഉടനെ പുതൂർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി രണ്ടാമത്തെ ചാക്ക് അഴിച്ചതിൽ രണ്ട് തലഭാഗങ്ങൾ കണ്ടെത്തി. മറ്റു രണ്ട് ചാക്കുകളിലും ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി നിലയിലായിരുന്നു. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി പരിശോധിച്ചതിൽ സ്ത്രീയുടെ മൃതദേഹത്തിന് 30 വയസും, കുഞ്ഞിന്റേതിന് ആറു വയസും പ്രായം തോന്നിക്കുമെന്നാണ് നിഗമനം . മൃതദേഹങ്ങൾക്ക് നാല് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിലയിരുത്തൽ. പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. . മൃതദേഹ ഭാഗങ്ങൾ ആരുടേതാണെന്നും, പ്രദേശത്തെ മിസിംഗ് കേസുകളെ കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360