ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേര് കേന്ദ്ര സർക്കാർ പരിഷ്കരിക്കുന്നു. ഇന്ദിരാഗാന്ധിക്ക് പകരം പ്രധാനമന്ത്രി (പി.എം) എന്ന പേര് ചേർത്തായിരിക്കും പദ്ധതികൾ അറിയപ്പെടുക. ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി, വയോജന പെൻഷൻ പദ്ധതി, വിധവാ പെൻഷൻ പദ്ധതി എന്നിവയുടെ പേരുകളാണ് മാറ്റുന്നത്. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതികൾ അഞ്ചു വർഷം കൂടി നീട്ടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 53000 കോടി രൂപയാണ് നീക്കിവയ്ക്കുന്നത്. ഭിന്നശേഷി പെൻഷൻ പദ്ധതിക്കുള്ള മാനദണ്ഡങ്ങളിലും മാറ്റം വരുത്തി. 80 ശതമാനം വൈകല്യമുള്ളവർക്ക് മാത്രം നൽകിയിരുന്ന പെൻഷന് ഇനി മുതൽ 40 ശതമാനം വൈകല്യമുള്ളവർക്കും അർഹതയുണ്ടായിരിക്കും. അഞ്ച് ദേശീയ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ പേരുകൾ ഹിന്ദിയിലേക്ക് മാറ്റാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ഇന്ദിരാഗാന്ധി നാഷണൽ ഓൾഡ് ഏജ് പെൻഷൻ സ്കീം ഇനി പ്രധാനമന്ത്രി വൃദ്ധാവസ്ഥ പെൻഷൻ യോജന എന്ന് ് അറിയപ്പെടും. ഭിന്നശേഷി പെൻഷൻ പദ്ധകിയിൽ നിന്നും വിധവാ പെൻഷൻ പദ്ധതിയിൽ നിന്നും ഇന്ദിരാഗന്ധിയുടെ പേര് ഒഴിവാക്കി. രണ്ടിലും പകരം പ്രധാനമന്ത്രി എന്നു ചേർത്തു,.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |