SignIn
Kerala Kaumudi Online
Thursday, 15 October 2026 2.23 AM IST

ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിക്കാൻ യു.എസ്

d

വാഷിംഗ്ടൺ: ഇറാനെതിരെ വീണ്ടും ആക്രമണം ആരംഭിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തിയെന്ന് റിപ്പോർട്ട്. ഇരുരാജ്യങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് ഇറാന്റെ സൈനിക, ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സംയുക്ത ആക്രമണം നടത്താനുള്ള സാദ്ധ്യതയാണ് ഇരുവരും പരിഗണിച്ചതെന്നാണ് വിവരം. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ലെന്ന് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് മുൻപ്, കഴിഞ്ഞയാഴ്ചയായിരുന്നു ഈ ചർച്ചകൾ നടന്നത്.

അതേസമയം,യുദ്ധം വീണ്ടും തുടങ്ങുന്നതിനെക്കുറിച്ചുള്ള വാർത്ത വൈറ്റ്ഹൗസ് നിഷേധിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിന് മുൻപ് ഇറാനെ ആക്രമിക്കില്ലെന്ന് പ്രസിഡന്റ് നേരത്തെ പറഞ്ഞതാണെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു.

അതേസമയം, ട്രംപ് നിലപാട് മാറ്റിയാൽ ഉടൻ ആക്രമണം ആരംഭിക്കാനായി അമേരിക്കൻ, ഇസ്രയേൽ സൈന്യങ്ങൾ സജ്ജരാണെന്നാണ് റിപ്പോർട്ട്. ആണവപദ്ധതിയുടെ നിർമ്മാണവുമായി ഇറാൻ മന്നോട്ടപോകുകയാണെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിലയിരുത്തലിൽ നെതന്യാഹു ആശങ്ക അറിയിച്ചിട്ടുണ്ട്. അതേസമയം, വീണ്ടും യുദ്ധം ആരംഭിക്കുന്നത് ഇരനേതാക്കൾക്കും രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഒക്ടോബർ 27നാണ് ഇസ്രയേലിൽ തിരഞ്ഞെടുപ്പ്. അതിന് ഒരാഴ്ചയ്ക്കുശേഷം അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പ്.

ഹോർമുസിൽ

ചരക്കുകപ്പൽ മുങ്ങി

ഹോർമുസ് കടലിടുക്കിൽ കടൽമൈനിൽ തട്ടി ചരക്കുകപ്പൽ മുങ്ങിയതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്. അമേരിക്ക- ഇറാൻ സംഘർഷം ആരംഭിച്ചശേഷം കപ്പൽ മൈനിൽ തട്ടി മുങ്ങുന്നത് ആദ്യമാണ്. കപ്പലിലെ ജീവനക്കാരെക്കുറിച്ചോ അപകടത്തെക്കുറിച്ചോ കൂടുതൽ വിവരമില്ല. കപ്പലിൽ 2,500 കണ്ടെയ്നറുകൾ ഉണ്ടായിരുന്നു. ഇന്നലെ രാവിലെയോടെ നിയമവിരുദ്ധമായി കപ്പൽ പാതയിലൂടെ സഞ്ചരിക്കുമ്പോഴാണ് കപ്പൽ മൈനിൽ തട്ടിയത്.

​ ​

ആ​ക്ര​മ​ണം ക​ടു​പ്പി​ക്കാ​ൻ​ ​ഇ​റാൻ

ഹോ​ർ​മു​സ് ​ക​ട​ലി​ടു​ക്കി​ൽ​ ​വാ​ണി​ജ്യ​ ​ക​പ്പ​ലു​ക​ൾ​ക്കെ​തി​രെ​ ​ആ​ക്ര​മ​ണം​ ​ക​ടു​പ്പി​ക്കാ​ൻ​ ​ഇ​റാ​ന്റെ​ ​നീ​ക്കം.​ ​അ​മേ​രി​ക്ക​യി​ലെ​ ​ഇ​ട​ക്കാ​ല​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​മു​ൻ​പ് ​അ​ന്താ​രാ​ഷ്ട്ര​ ​വി​പ​ണി​യി​ൽ​ ​എ​ണ്ണ​വി​ല​ ​ഉ​യ​ർ​ത്താ​നും​ ​ഫ​ല​ത്തെ​ ​സ്വാ​ധീ​നി​ക്കാ​നും​ ​ല​ക്ഷ്യ​മി​ട്ടാ​ണി​ത്.​ ​യു​ദ്ധം​ ​മൂ​ലം​ ​ഉ​യ​ർ​ന്ന​ ​ആ​ഗോ​ള​ ​എ​ണ്ണ​വി​ല​ ​കു​റ​യ്ക്കാ​നാ​യി​ ​യു.​എ​സ് ​ന​ട​ത്തു​ന്ന​ ​ശ്ര​മം​ ​ചെ​റു​ക്കാ​നു​മാ​ണ് ​നീ​ക്കം.​ ​ധൗ​ ​ബോ​ട്ടു​ക​ളും​ ​സാ​ധാ​ര​ണ​ ​ബോ​ട്ടു​ക​ളും​ ​ഉ​പ​യോ​ഗി​ച്ച് ​ഇ​സ്ലാ​മി​ക് ​റെ​വ​ല്യൂ​ഷ​ണ​റി​ ​ഗാ​ർ​ഡ് ​കോ​ർ​പ്സ് ​ക​പ്പ​ലു​ക​ൾ​ക്ക് ​നേ​രെ​ ​ആ​ക്ര​മ​ണം​ ​ന​ട​ത്താ​ൻ​ ​പ​ദ്ധ​തി​യി​ട്ടെ​ന്നാ​ണ് ​വി​വ​രം.​ ​ഹോ​ർ​മു​സ് ​മേ​ഖ​ല​യി​ൽ​ ​ഡ്രോ​ൺ​ ​ആ​ക്ര​മ​ണ​ങ്ങ​ളും​ ​നി​രീ​ക്ഷ​ണ​ങ്ങ​ളും​ ​ഇ​റാ​ൻ​ ​ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.​ ​ഹോ​ർ​മു​സ് ​ക​ട​ലി​ടു​ക്കി​ന് ​പു​റ​മേ​ ​ഒ​മാ​ൻ​ ​ഉ​ൾ​ക്ക​ട​ൽ,​ ​യു.​എ.​ഇ,​ ​ഖ​ത്ത​ർ​ ​തു​ട​ങ്ങി​യ​ ​പ്ര​ദേ​ശ​ങ്ങ​ളു​ടെ​ ​തീ​ര​ക്ക​ട​ലു​ക​ളി​ലേ​ക്കും​ ​ആ​ക്ര​മ​ണം​ ​വി​പു​ലീ​ക​രി​ക്കാ​നും​ ​ഇ​റാ​ൻ​ ​നീ​ക്കം​ ​ന​ട​ത്തു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360