ന്യൂഡൽഹി : ഇത്തവണ റെയിൽവേ ജീവനക്കാർക്ക് 78 ദിവസത്തെ ശമ്പളം ബോണസായി ലഭിക്കും,. ഇന്ന് ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ബോണസിൽ തീരുമാനമെടുത്തത്. അർഹരായ റെയിൽവേ ജീവനക്കാർക്ക് ദുർഗാപൂജ, ദസറ അവധിക്ക് മുൻപായി എല്ലാ വർഷവും പ്രൊഡക്ടിവിറ്റി ലിങ്ക്ഡ് ബോണസ് നൽകിവരാറുണ്ട്. റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ബോണസ് നൽകുന്നത്. ഇതിനായി 2009. 61 കോടി രൂപയാണ് കേന്ദ്രസർക്കാർ നീക്കിവച്ചിരിക്കുന്നത്.
അർഹനായ ഒരു ജീവനക്കാരന് 78 ദിവസത്തേക്ക് നൽകാവുന്ന പരമാവധി തുക 17951 രൂപയാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. നോൺ ഗസറ്റഡ് ജീവനക്കാർക്ക് ലഭിക്കുന്ന പരമാവധി ബോണസ് തുകയായ 17,951 കണക്കാക്കുന്നത് പ്രതിമാസം 7000 എന്ന ശമ്പള പരിധി അടിസ്ഥാനമാക്കിയാണ്. ട്രാക്ക് മെയിന്റനെയർമാർ, ലോക്കോ പൈലറ്റുകൾ, ലോക്കോ പൈലറ്റുകൾ, ട്രെയിൻ മാനേജർമാർ (ഗാർഡുകൾ), സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, ടെക്നിഷ്യൻ ഹെൽപർമാർ, പോയിന്റ്സ്മാൻമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് സി ജീവനക്കാർ തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ റെയിൽവേ ജീവനക്കാർക്ക് ഈ തുക ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |