SignIn
Kerala Kaumudi Online
Wednesday, 08 July 2026 1.32 AM IST

അറ്റ്‌ലാന്റ ത്രില്ലര്‍ ! രണ്ട് ഗോളിന് പിന്നില്‍ നിന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം, ക്വാര്‍ട്ടറില്‍

READ ENGLISH VERSION

arg-won

അറ്റ്‌ലാന്റ: സൂപ്പര്‍ താരം മെസി പെനാല്‍റ്റി പാഴാക്കിയ രണ്ട് ഗോളിന് പിന്നില്‍ നിന്ന മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ ലോകചാമ്പ്യന്‍മാര്‍ പരാജയപ്പെടുത്തിയത്. ക്രിസ്റ്റ്യന്‍ റൊമേറോ, ലയണല്‍ മെസി, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്. യാസര്‍ ഇബ്രാഹിം, മൊസ്തഫ സീക്കോ എന്നിവരാണ് ഈജിപ്തിനായി വല കുലുക്കിയത്.

ആദ്യ പകുതിയില്‍ 15ാം മിനിറ്റില്‍ യാസര്‍ ഇബ്രാഹിം ആണ് ഈജിപ്തിനെ മുന്നിലെത്തിച്ചത്. 67ാം മിനിറ്റില്‍ മൊസ്തഫ സീക്കോയുടെ ഗോളില്‍ ഈജിപ്ത് ലീഡ് ഉയര്‍ത്തുകയായിരുന്നു. 79ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേറയുട ഹെഡറിലൂടെ അര്‍ജന്റീന ഗോള്‍ മടക്കുകയായിരുന്നു. 83ാം മിനിറ്റില്‍ മെസി നേടിയ ഗോളിലൂടെ ലോക ചാമ്പ്യന്മാര്‍ ഒപ്പമെത്തുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഗോളില്‍ അര്‍ജന്റീന മുന്നിലെത്തുകയായിരുന്നു.

udpating...

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARGENTINA, EGYPT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360