മെക്‌സിക്കോ സിറ്റി: ബോൾ പൊസെഷനും പാസും അങ്ങനെ എല്ലാത്തിലും മുന്നിലെത്തി മെക്‌സിക്കോ. എന്നിട്ടും നിർണായക പ്രീക്വാർട്ടർ മത്സരത്തിൽ ജയിച്ചുകയറി ഇംഗ്ളണ്ട്. 54-ാം മിനിട്ടിൽ ജറേൽ ക്വാൻസ ചുവപ്പുകാർഡ് കണ്ട് പുറത്തായിട്ടും പോരാട്ടവീര്യം ഒട്ടും കുറയാതെ ഇംഗ്ളണ്ട് ജയം കൈപ്പിടിയിലാക്കുകയായിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ആതിഥേയർക്കെതിരെ ഇംഗ്ളണ്ടിന്റെ വിജയം.
കേവലം ഒന്നര മിനിട്ട് വ്യത്യാസത്തിൽ, കളിയുടെ 36-ാം മിനിട്ടിലും 38-ാം മിനിട്ടിലും ജൂഡ് ബെലിംഗ്‌ഹാം ഇംഗ്ളണ്ടിനായി ആദ്യം വലകുലുക്കി. പോരാട്ടവീര്യം ഒട്ടും കുറയാത്ത മെക്‌സിക്കോയ്‌ക്കായി 42-ാം മിനിട്ടിൽ ജുലിയൻ ക്വിനോനസ് ഇംഗ്‌ളണ്ട് ബോക്‌സിലെ നടുവിൽ നിന്ന് തൊടുത്ത വോളി ഗോളായി മാറി. എന്നാൽ 60-ാം മിനിട്ടിൽ ഇംഗ്ളണ്ട് ക്യാപ്റ്റൻ ഹാരി കെയിൻ പെനാൽറ്റിയിലൂടെ അവരുടെ മേൽക്കൈ വീണ്ടും ഉയർത്തി. സ്‌കോർ അപ്പോൾ 3-1. 69-ാം മിനിട്ടിൽ ജിമെനെസ് പെനാൽറ്റി വഴി മെക്‌സിക്കോയ്‌ക്ക് രണ്ടാം ഗോൾ നേടി.
പിന്നീട് മത്സരം സമനിലയാക്കാൻ ശക്തമായിത്തന്നെ മെക്‌സിക്കോ പൊരുതി എന്നാൽ ഗോൾമാത്രം ഉണ്ടായില്ല. ആസ്റ്റക്ക സ്റ്റേഡിയത്തിലെ വിജയത്തോടെ ബ്രസീലിനെ തോൽപ്പിച്ച് ക്വാർട്ടറിലെത്തിയ നോർവെയെ ഇനി ഇംഗ്‌ളണ്ട് നേരിടും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |