ബോസ്റ്റൺ: ലോകകപ്പ് മോഹങ്ങൾ പാരഗ്വായിയുടെ പഞ്ചിൽ അവസാനിച്ചതോടെ കരുത്തന്മാരായ ജർമനി ലോകകപ്പിൽ നിന്ന് പുറത്ത്. റൗണ്ട് ഒഫ് 32 മത്സരത്തിൽ പാരഗ്വായിയോട് ഷൂട്ടൗട്ടിൽ തോറ്റാണ് ജർമനി പുറത്തായത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-4നാണ് പാരഗ്വായ് ജയിച്ച് കയറിയത്. തങ്ങളുടെ ആദ്യ ഫിഫ ലോകകപ്പ് നോക്കൗട്ട് ഗോൾ എന്ന ചരിത്ര നേട്ടത്തോടെയാണ് ജർമനിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി റൗണ്ട് ഓഫ് 16ൽ പാരഗ്വായ് സ്ഥാനം നേടിയിരിക്കുന്നത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ പാരഗ്വായ് ലീഡ് എടുത്തപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ ജർമനി സമനില പിടിച്ചു. 42ാം മിനിട്ടിൽ പാരഗ്വായിയുടെ ജൂലിയോ എൻസീയോയാണ് ആദ്യ ഗോളടിച്ചത്. രണ്ടാം പകുതിയിൽ ജർമനിയുടെ കായ് ഹവേർട്‌സ് തിരിച്ചടിച്ചു. എക്‌സ്ട്രാടൈമിലും സമനില തുടർന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് കടന്നത്.
ജർമനിയുടെ ഹാവേർട്‌സ്, നിക്ക് വോൾട്ട് മേഡ് എന്നിവരുടെ ഷൂട്ടൗട്ട് കിക്ക് പാഴായി. പാരഗ്വായ് താരങ്ങളുടെ രണ്ട് കിക്കും ലക്ഷ്യം കണ്ടില്ല. അതോടെ മത്സരം സഡൻ ഡെത്തിലെത്തി. ജൊനാഥൻ ടായുടെ കിക്ക് പാഴായപ്പോൾ പാരഗ്വായ് വലകുലുക്കി. പിന്നാലെ ജർമനി പുറത്തേക്കും പാരഗ്വായ് പ്രീക്വാർട്ടറിലേയ്ക്കും കടന്നു. എക്വഡോറിനെതിരായ തോൽവിയുടെ നിരാശ മറികടന്ന് പ്രീ ക്വാർട്ടർ കടക്കുകയെന്ന ലക്ഷ്യത്തോടെയെത്തിയ ജർമനിയെ പാരഗ്വായ് മടക്കി അയക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |