ന്യൂ യോര്‍ക്ക്: ലോകകപ്പ് ഫൈനലില്‍ സ്പാനിഷ് നിരയെ വീഴ്ത്തി അര്‍ജന്റീന ലോക കിരീടം നിലനിര്‍ത്തുമോ ? അതോ 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൊഹാനസ്‌ബെര്‍ഗിലെ സോക്കര്‍ സിറ്റിയില്‍ വിരിഞ്ഞ സ്പാനിഷ് ചിരി മെറ്റ്‌ലൈഫിലും നിറയുമോ? രണ്ടില്‍ ഏത് സംഭവിച്ചാലും ഈ മത്സരത്തോടെ അര്‍ജന്റീനയുടെ ഇതിഹാസ നായകന്‍ ലയണല്‍ മെസ്സി തന്റെ രാജ്യാന്തര ഫുട്‌ബോള്‍ കരിയറിന് വിരാമമിടും എന്ന അഭ്യൂഹം ശക്തമാണ്.
മെസ്സി തന്നെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു കുറിപ്പാണ് വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ ടീം അംഗങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മെസ്സി കുറിച്ച വാക്കുകള്‍, താരം ലോകകപ്പിന് പിന്നാലെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിക്കുകയാണോ എന്ന ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. എ്ല്ലാവരോടും നന്ദി രേഖപ്പെടുത്തുന്ന മെസ്സി, ഈ ടീമിനെ ഒരു കുടുംബം പോലെ കഴിയുന്നവര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
മത്സരഫലം എന്ത് തന്നെയായാലും അതേക്കുറിച്ച് ഓര്‍ത്ത് വിഷമിക്കാതെയും അമിത സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാതെയും ഈ ടീം ഒരുമിച്ച് പങ്കിട്ട വഴികളെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാനാണ് മെസ്സി സഹതാരങ്ങളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. മെസ്സി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച പോസ്റ്റില്‍ ഇപ്രകാരം പറയുന്നു:
'ഈ വര്‍ഷങ്ങളിലെല്ലാം സംഭവിച്ച ഏറ്റവും മനോഹരമായ കാര്യം നമ്മള്‍ നേടിയ കിരീടങ്ങള്‍ മാത്രമല്ല, നമ്മള്‍ ഒരുമിച്ച് പിന്നിട്ട ആ യാത്ര തന്നെയാണ്. ഈ സംഘത്തോടൊപ്പം ഓരോ ദിവസവും പങ്കിടുക, ഒരുമിച്ച് പോരാടുക, പ്രതിസന്ധി ഘട്ടങ്ങളില്‍ ഒരുമിച്ച് എഴുന്നേല്‍ക്കുക, ഓരോ ചുവടും ആസ്വദിക്കുക... ഇതൊക്കെയാണ് പ്രധാനം. ഈ ടീമിനെ ഒരു കുടുംബമായി നിലനിര്‍ത്താന്‍ ദിവസവും അധ്വാനിക്കുന്ന എന്റെ സഹതാരങ്ങള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും എല്ലാ ജീവനക്കാര്‍ക്കും നന്ദി. നാളെ എന്തുതന്നെ സംഭവിച്ചാലും, ആര്‍ക്കും ഒരിക്കലും മായ്ക്കാനാകാത്ത, ആരും മറക്കാത്ത ഒരു ചരിത്രം ഇതിനോടകം തന്നെ നാം എഴുതിക്കഴിഞ്ഞു. വാമോസ് അര്‍ജന്റീന'
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |